Malayalam
കേരളത്തില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനായിരുന്ന ദിലീപ് ഇന്ന് ഏറ്റവും മാര്‍ക്കറ്റ് കുറഞ്ഞ ആര്‍ട്ടിസ്റ്റായി മാറി, കോടികള്‍ മുടക്കി ദിലീപ് കുറ്റവിമുക്തനായേക്കാം, പക്ഷെ ജനങ്ങളുടെ കോടതി ശിക്ഷിച്ചിരിക്കും; ലിബര്‍ട്ടി ബഷീര്‍ പറയുന്നു
കേരളത്തില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനായിരുന്ന ദിലീപ് ഇന്ന് ഏറ്റവും മാര്‍ക്കറ്റ് കുറഞ്ഞ ആര്‍ട്ടിസ്റ്റായി മാറി, കോടികള്‍ മുടക്കി ദിലീപ് കുറ്റവിമുക്തനായേക്കാം, പക്ഷെ ജനങ്ങളുടെ കോടതി ശിക്ഷിച്ചിരിക്കും; ലിബര്‍ട്ടി ബഷീര്‍ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസം കഴിയും തോറും ഏറെ നിര്‍ണായക ഘട്ടത്തിലേയ്ക്കാണ് കടക്കുന്നത്. ഇതിനോടകം തന്നെ ദിലീപിനെ പിന്തുണച്ചും അല്ലാതെയും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പലരും ചാനല്‍ ചര്‍ച്ചകളിലും മറ്റും പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവും ലിബര്‍ട്ടി തിയേറ്ററിന്റെ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നും ഇത് ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞുവെന്നും അതിനുള്ള ഉദാഹരണം ആണ് അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാത്തതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ആക്രമിക്കപ്പെട്ട ആ കുട്ടിയോട് ക്രൂരത ചെയ്തു എന്നത് എല്ലാവര്ക്കും അറിയാം. കോടികള്‍ മുടക്കി ദിലീപ് കുറ്റവിമുക്തനായേക്കാം. പക്ഷെ കുറ്റം ചെയ്തത് കുറ്റമായി തുടരും. ജനങ്ങളുടെ കോടതി ശിക്ഷിച്ചിരിക്കും.
ജനങ്ങളുടെ കോടതിയുടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. ഇറങ്ങുന്ന പടങ്ങളെല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനായിരുന്ന ദിലീപ് ഇന്ന് ഏറ്റവും മാര്‍ക്കറ്റ് കുറഞ്ഞ ആര്‍ട്ടിസ്റ്റായി മാറിയെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റുകയാണ് അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന് ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല.
ഗൂഢാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി അറിയിക്കുകയായിരുന്നു
ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുന്‍പ് ഫോര്‍മാറ്റ് ചെയ്തെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച്. എവിടെ വച്ച്, ആരാണു ഫോര്‍മാറ്റ് ചെയ്തതെന്നു കണ്ടെത്താന്‍ സംശയമുള്ളവരെയെല്ലാം ചോദ്യംചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. ഫോര്‍മാറ്റ് ചെയ്തയാളെ പ്രതിചേര്‍ക്കാനാണു സാധ്യത. പിന്നീടു മാപ്പുസാക്ഷിയാക്കാനും കഴിയും. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണില്‍ കൃത്രിമം നടത്തിയതായി തെളിഞ്ഞാല്‍, തെളിവു നശിപ്പിച്ചതിനു പ്രതികളുടെ ജാമ്യംപോലും റദ്ദാക്കപ്പെടാം.
ഫോര്‍മാറ്റ് ചെയ്തവര്‍, പ്രതികള്‍, പ്രേരിപ്പിച്ചവര്‍, സഹായം നല്കിയവര് എന്നിവരെയെല്ലാം ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതു എവിടെവച്ചാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണു വിവരം. ഡിലീറ്റ് ചെയ്തവയില് ചിലതു വീണ്ടെടുക്കാനായി. ഇസ്രയേലിന്റെ യൂഫെഡ് എന്ന ഹാക്കിങ് ടൂളാണു ഫോറന്‍സിക് ലാബില്‍ ഉപയോഗിക്കുന്നത്. ഈ ഉപകരണം ലഭ്യമാകുന്നതിനു മുമ്പൊക്കെ വിദഗ്ധ പരിശോധനയ്ക്കായി ഫോണുകള്‍ വിദേശത്തേയ്ക്ക് അയയ്ക്കേണ്ട സ്ഥിതിയായിരുന്നു. റിപ്പോര്‍ട്ട് വരാന്‍ മാസങ്ങളെടുക്കുമായിരുന്നു. ദിലീപിന്റേതടക്കമുള്ള ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് വേഗം ലഭ്യമായതു ഇതുകാരണമാണ്.
