കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തെത്തിത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഇവരെ ഒന്നിപ്പിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഷോയുടെ അവതാരകയായി ലക്ഷ്മി രാമകൃഷ്ണന് വിവിധ ചാനലുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഒരാള്‍ ഈ ചോദ്യം ലക്ഷ്മിയോട് ഉന്നിച്ചത്.
താന്‍ അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇങ്ങനെ പരസ്യം ചെയ്യുന്നത് ശരിയല്ല. ഇത് ആരാധകരെ വഴി തെറ്റിക്കും. സെലിബ്രിറ്റികളുടെ വിവാഹമോചനം ഇന്ന് സ്വാഭാവികമായിരിക്കുകയാണ്- അയാള്‍ കൂട്ടിച്ചേര്‍ത്തു.
അതിന് ലക്ഷ്മി നല്കിയ മറുപടി ഇങ്ങനെയായിരുന്നു, അവര്‍ തുറന്ന് പ്രഖ്യാപിച്ചില്ല എങ്കില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പുറത്ത് വരും. അതാണ് അതിന്റെ പ്രശ്നം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കും. സാമന്ത മാന്യമായി വിവാഹമോചനം പ്രഖ്യാപിച്ചിട്ടും എന്തൊരു ക്രൂരതയാണ് അനുഭവിക്കേണ്ടി വന്നത്- ലക്ഷ്മി രാമകൃഷ്ണന് കുറിച്ചു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...