അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ പ്ലാറ്റഫോമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ് ഹൗസിന്റെ മുഖ്യ ആകര്‍ഷണം. ഏറെ ജനപ്രീതി നേടി മുന്നേറുമ്പോഴും വ്യാജന്മാരും എത്തിയിരുന്നു. നിരവധി താരങ്ങളുടെ പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരങ്ങളെല്ലാം തന്നെ അത് തങ്ങളുടെ അക്കൗണ്ട് അല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇപ്പോഴിതാ താന്‍ ക്ലബ് ഹൗസില്‍ ഇല്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല എന്നാണ് കുഞ്ചാക്കോ ബോബന് വ്യക്തമാക്കിയത്. അടുത്തിടെ പൃഥ്വിരാജും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇത് കുറ്റകരമാണ് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
അതേസമയം, ക്ലബ് ഹൗസിലെ തന്റെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...