Malayalam
കൊറോണയ്ക്ക് മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യനും എന്നെ വേണ്ട, മലയാളികള്‍ക്ക് എന്നെ വേണ്ട; തമിഴില്‍ പോയത് കാരണം വലിയൊരു പാര തന്നെ വന്നു; തുറന്ന് പറഞ്ഞ് കുളപ്പുള്ളി ലീല
കൊറോണയ്ക്ക് മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യനും എന്നെ വേണ്ട, മലയാളികള്‍ക്ക് എന്നെ വേണ്ട; തമിഴില്‍ പോയത് കാരണം വലിയൊരു പാര തന്നെ വന്നു; തുറന്ന് പറഞ്ഞ് കുളപ്പുള്ളി ലീല
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കുളപ്പുള്ളി ലീല എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ലീല. നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത വിജയുടെ മാസ്റ്റര്‍ എന്ന ചിത്രത്തിലും ലീല ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ദീപാവലിയ്ക്ക് പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിലെ ലീലയുടെ പ്രകടനവും കയ്യടി നേടുകയാണ്. അണ്ണാത്തയില്‍ മുത്തശ്ശി കഥാപാത്രമായാണ് ലീല എത്തുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അണ്ണാത്തയെക്കുറിച്ചള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കുളപ്പുള്ളി ലീല. എന്താണ് ഈ എനര്‍ജിയുടെ രഹസ്യം? എന്ന ചോദ്യത്തിന് കുളപ്പുളളി ലീല നല്‍കുന്നത് ആ എനര്‍ജി കൊണ്ട് ഇപ്പോള്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കുകയാണ് എന്ന സ്വതസിദ്ധമായ ശൈലിയിലൊരു മറുപടിയാണ്.
വല്ലപ്പോഴുമാണ് മലയാള സിനിമയില്‍ ഒരു അവസരം ലഭിയ്ക്കുന്നത്. വിളിച്ചാല്‍ തന്നെ പ്രതിഫലമായി പത്തായിരം ചോദിച്ചാല്‍ അയ്യായിരം തന്ന് ഒതുക്കും. ഇത്ര രൂപ വേണം എന്നാവശ്യപ്പെട്ടാല്‍, വളരെ കുറഞ്ഞ സംഖ്യയ്ക്ക് ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്ന് പറയും. അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ഈ വയസ്സാം കാലത്ത് മറ്റൊരു ജോലിയ്ക്കും പോകാന്‍ കഴിയിലല്ലോ.. സിനിമയോടൊപ്പം സീരിയലുകളിലും ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴ് സിനിമകള്‍ വരുന്നുണ്ട്. മലയാളത്തില്‍ അവസരമില്ലാത്തത് കൊണ്ടാണ് തമിഴ് സിനിമയില്‍ അഭിനയിച്ചത്.
കൊറോണയ്ക്ക് മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യനും എന്നെ വേണ്ട. മലയാളികള്‍ക്ക് എന്നെ വേണ്ട. തമിഴില്‍ പോയത് കൊണ്ട് ഭയങ്കര അഹങ്കാരമാണ്. കാശ് കൂടുതലാണ്. ലൊക്കേഷനില്‍ പ്രശ്നമാണ് എന്നൊക്കെയാണ്. എന്ത് പ്രശ്നമാണെന്ന് അറിയില്ല. ഇല്ലെങ്കില്‍ ഒരു പ്രശ്നമുണ്ടാക്കാമായിരുന്നുവെന്ന് കുളപ്പുള്ളി ലീല പറയുന്നു.
നമ്മള്‍ക്ക് ഉള്ളില്‍ പല പ്രശ്നങ്ങളും ഉണ്ടാകും മനസില്‍. എന്തിനാണ് ഇത് നാട്ടുകാരെ അറിയിക്കുന്നത്? ഞാന്‍ നിങ്ങളോട് എനിക്ക് വയ്യ, സുഖമില്ല, വീട്ടില്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ അത് കേട്ട് അതേയോ ചേച്ചി, ശരിയെന്ന് പറയും. എന്നിട്ട് തിരിഞ്ഞ് കുളപ്പുള്ള ലീല ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്ന് പറയും. എന്തിനാണ് ഇത് കേള്‍പ്പിക്കുന്നത്. നമ്മള്‍ക്ക് ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി ഓക്കെ റെഡിയെന്ന് പറഞ്ഞ് റെഡിയാകും. പിന്നെ പറയും അവള്‍ ഭയങ്കര വാചാലതയാണെന്ന്. അത് പോട്ടെന്ന് വെക്കും. എന്നായിരുന്നു അവരുടെ മറുപടി.
വിജയ്ക്കും രജനി സാറിനുമൊപ്പമുള്ള സിനിമ എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡാണ്. അത് കാരണം പക്ഷെ വലിയൊരു പാര വന്നു. ദളപതിയുടെ സെറ്റില്‍ നിന്നും ചെറിയ ദളപതിയുടെ സെറ്റിലേക്ക്. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്നും ദളപതിയുടെ സെറ്റിലേക്ക്. പിന്നെ സുന്ദര്‍ സിയുടെ അരണ്‍മനൈ 3യും ചെയ്തു. അതൊക്കെ വന്നതോടെ മലയാളം ഡിം. പക്ഷെ എന്തായാലും എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് രജനീകാന്തിന്റേയും വിജയിയുടേയും സിനിമ ചെയ്യുക എന്നത്.
രജനീകാന്തിന്റെ പടം കയ്യില്‍ നിന്നും പോയതാണ്. പക്ഷെ അവര്‍ എന്റെ ഡേറ്റ് ചോദിച്ച് വരികയായിരുന്നു. അത് വലിയ ഭാഗ്യമാണ് എന്ന് കുളപ്പുള്ളി ലീല പറയുന്നു. പിറ്റേദിവസം തന്നെ രജനിസാറിനും കീര്‍ത്തി സുരേഷിനുമൊപ്പം സീനുണ്ടായിരുന്നു. ഓരോ സീന്‍ കഴിയുമ്പോഴും സര്‍ തംപ്സ് അപ്പ് കാണിക്കും. കലാകാരന്മാരെ അംഗീകരിക്കാന്‍ തമിഴരെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.
പ്രായമാവരെ ഭയങ്കര ബഹുമാനമാണ്. ലൊക്കേഷനില്‍ സാറിന്റെ കൂടെ ഇരിക്കാന്‍ വിളിക്കുമായിരുന്നു. പക്ഷെ ഞാന്‍ പോവുമായിരുന്നില്ല. ആരും സാറിന്റേ അരികിലേക്ക് പോകില്ല. ഒരു ദിവസം ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞു, ഞാന്‍ നിങ്ങളുടെ കൂടെ മുത്തു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന്. അതില്‍ നിങ്ങളെ ആല്‍മരത്തില്‍ കെട്ടിയിടുന്നത് എന്റെ ചേട്ടനാണ്. അദ്ദേഹം വലിയ ഗുണ്ടയാണ് എന്ന്. ആ അത് നിങ്ങളായിരുന്നുവോ എന്ന് ചോദിച്ചു.
അതെ എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസായെന്ന് സാര്‍ ചോദിച്ചു. ഇത് കേട്ടതും സെറ്റിലുള്ളവരൊക്കെ പൊട്ടിച്ചിരിയായി. അവര്‍ പറയുന്നു. ലാസ്റ്റ് സീന്‍ കഴിഞ്ഞ് പോകാന്‍ നേരം സര്‍ ശിവയോട് നന്നായി ചെയ്തിട്ടുണ്ടെന്നും നല്ല ആര്‍ട്ടിസ്റ്റ് ആണെന്നും പറയണമെന്നും ശിവ സാറിനോട് പറഞ്ഞിട്ട് പോയി. സര്‍ തന്നെ നേരത്തെ നന്നായിരുന്നുവെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നും കുളപ്പുള്ളി ലീല കൂട്ടിച്ചേര്‍ക്കുന്നു.
