Connect with us

അമൃതയും ആതിരയും പോയ ശേഷം ! കുടുംബവിളക്കിലെ ശീതളിനെ കണ്ടോ ?

Malayalam

അമൃതയും ആതിരയും പോയ ശേഷം ! കുടുംബവിളക്കിലെ ശീതളിനെ കണ്ടോ ?

അമൃതയും ആതിരയും പോയ ശേഷം ! കുടുംബവിളക്കിലെ ശീതളിനെ കണ്ടോ ?

ഏഷ്യാനെറ്റിലെ ജനപ്രിയമായ സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പറഞ്ഞുപോകുന്ന പരമ്പര മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്‌‌‌ടമാണ്. തന്മാത്ര അടക്കമുള്ള സിനിമകളിലൂടെ എല്ലാവർക്കും സുപരിചിതയായ നടി മീര വാസുദേവാണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രമാണ് സീരിയലിൽ മീരയുടേത്.

ജനപ്രീതി നേടിയ സീരിയലിൽ ഒട്ടേറെ പുതുമുഖങ്ങളും ഭാഗമായിരുന്നു. മീര വാസുദേവിന് പുറമെ കൃഷ്ണ കുമാർ മേനോൻ, ശരണ്യ ആനന്ദ്, എഫ്.ജെ തരകൻ, ആനന്ദ് നാരായണൻ, അമൃത നായർ, ആതിര മാധവ് തുടങ്ങിയവരാണ് മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അമൃത നായരും ആതിര മാധവും പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയത് കുടുംബവിളക്കിലൂടെയാണ്. ഇരുവർക്കും ഇന്ന് വലിയൊരു ഫാൻ ഫോളോയിങ് ഉണ്ട്.

അമൃത നായർ നാളുകൾക്ക് മുമ്പ് തന്നെ കുടുംബവിളക്കിൽ നിന്നും പലവിധ കാരണങ്ങളാൽ പിന്മാറിയിരുന്നു. ഇപ്പോൾ വെബ് സീരിസും മോഡലിങും മറ്റുമായി തിരക്കിലാണ് താരം. പന്നീട് ആതിര മാധവ് ഗർഭിണിയായതിനാലാണ് സീരിയലിൽ നിന്നും പിന്മാറിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇനി മുതൽ കുടുംബവിളക്കിൽ ഉണ്ടാകില്ലെന്ന് ആതിര മാധവ് അറിയിച്ചത്.

ഇപ്പോൾ പുതിയൊരു നടിയാണ് ആതിരയ്ക്ക് പകരം കുടുംബവിളക്കിൽ അനന്യയുടെ വേഷം അവതരിപ്പിക്കുന്നത്. ഗർഭകാലത്തിലൂടെ സഞ്ചരിക്കുന്ന ആതിര മാധവിനെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് ആതിരയുടെ ഉറ്റ ചങ്ങാതിയായ അമൃത നായർ. അമൃതയുടെ യുട്യൂബ് ചാനലിലൂടെ സുഹൃത്തിനേയും മരുമകനേയും കാണാൻ പോയതിന്റേയും സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിന്റേയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ആതിരയ്ക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ മരുമകനായിട്ടാണ് കാണുന്നതെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. അമ്മയ്ക്കൊപ്പം ആതിരയ്ക്ക് പ്രിയപ്പെട്ട ചിക്കൻ കറിയുമായിട്ടാണ്  അമൃത എത്തിയത്. ശീതൾ എന്ന കഥാപാത്രത്തെയാണ് കുടുംബവിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്. ഇടയ്ക്കിടെ ആതിര മാധവിനെ സന്ദർശിക്കാൻ അമൃത എത്താറുണ്ട്.

ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും തമാശകൾ പറയുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആതിരയെ സന്ദർശിക്കുന്ന അമൃതയുടെ വീഡിയോ ഇപ്പോൾ‌ ആരാധകർക്കിടയിൽ വൈറലാവുകയാണ്. ആതിരയുടേയും അമൃതയുടേയും കോമ്പോ വളരെ ഇഷ്ടമായിരുന്നുവെന്നും ഇരുവരും സീരിയലിൽ നിന്നും പിന്മാറിയതോടെ കാണനുള്ള താൽപര്യം നഷ്ടപ്പെട്ടുവെന്നെല്ലാമാണ് ഇരുവരോടും ആരാധകർ പറയുന്നത്.

ആതിരയുടെ വയറിൽ മുഖം ചേർത്ത് വെച്ച് അമൃത കുഞ്ഞ് അതിഥിയോട് വിശേഷങ്ങൾ തിരക്കുന്നതും വീഡിയോയിൽ കാണാം. ആതിരയും അമൃതയും ഒന്നിച്ചുള്ള വീഡിയോകൾ എന്നും ചിരി സമ്മാനിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ ഏറെ താൽപര്യത്തോടെയാണ് അമൃതയും ആതിരയും ഒന്നിക്കുന്ന വീഡിയോകൾ കാണുന്നതെന്നും ആരാധകർ കമന്റായി കുറിച്ചു. ആതിരയ്ക്ക് പിറക്കാൻ പോകുന്നത് മകൻ ആയിരിക്കുമെന്നും അവൻ തനിക്ക് ജനിക്കുന്ന മകളെ വിവാഹം ചെയ്യുമെന്നും അമൃത മുമ്പൊരിക്കൽ ആതിരയെ സന്ദർശിക്കുന്ന വീഡിയോയിൽ പറ‍ഞ്ഞിരുന്നു. ‘എൻറെ മരുമകനാണ് പിറക്കാൻ പോകുന്നതെന്നും മകനെ മികച്ച രീതിയിൽ പരിപാലിക്കണമെന്നും’ അമൃത തമാശ രൂപേണ ആതിരയോട് അന്ന് പറഞ്ഞിരുന്നു.

തന്റെ മരുമകനാണ് പിറക്കാൻ പോകുന്നത് എന്നത് കൊണ്ടാണ് ഇടയ്ക്കിടെ വന്ന് സുഖ വിവരങ്ങൾ തിരക്കുന്നതെന്നും അമൃത പറഞ്ഞിട്ടുണ്ട്. ‘മറ്റൊരു പ്രോജക്ട് വന്നതിനാലാണ് കുടുംബവിളക്കിൽ നിന്ന് പിന്മാറിയത് എന്നാണ് അമൃത  പറഞ്ഞത്. കുടുംബവിളക്കിൽ നിന്ന് പിന്മാറാൻ കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണ്. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. സീരിയലിന് പകരം ഒരു പ്രോഗ്രാമായിരുന്നു അത്.

പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിൻറെ ഷൂട്ടും ഒരുമിച്ച് വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാതായി. ഞാൻ കാരണം എവിടെയും പ്രശ്നം വരരുതെന്ന് തോന്നിയപ്പോൾ പിന്മാറാൻ തീരുമാനിച്ചു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകൻ ജോസേട്ടൻ പറഞ്ഞത്. ആ സമയത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നു’ അമൃത വെളിപ്പെടുത്തിയിരുന്നു. ശീതൾ എന്ന അമൃതയുടെ കഥാപാത്രത്തിനും വലിയ സ്വീകരണം പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ കാലയളവിൽ‌ ലഭിച്ചിരുന്നു.

More in Malayalam

Trending

Recent

To Top