Malayalam
നിങ്ങളുടെ പരാതി തീര്‍ക്കാന്‍ ഒരു പടം ഇടാമെന്നു നോക്കുമ്പോള്‍ പുതിയ നല്ലൊരു പടം പോലുമില്ല, ഇന്‍സ്റ്റയിലെ ഫോളോവേഴ്സിന്റെ എണ്ണം കേള്‍ക്കുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം
നിങ്ങളുടെ പരാതി തീര്‍ക്കാന്‍ ഒരു പടം ഇടാമെന്നു നോക്കുമ്പോള്‍ പുതിയ നല്ലൊരു പടം പോലുമില്ല, ഇന്‍സ്റ്റയിലെ ഫോളോവേഴ്സിന്റെ എണ്ണം കേള്‍ക്കുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എന്താ ഫോട്ടോ ഇടാത്തെ എന്ന് ചോദിച്ചുള്ള മെസേജുകള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് കിഷോര്‍ സത്യ.
തന്റെ ഇന്‍സ്റ്റ പേജില്‍ 2000 പേര് പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം. കാരണം താനൊരു വൈറല്‍ ജീവിയല്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ടെലിവിഷന്‍ താരങ്ങള്‍ക്കുള്ള വാക്സിനേഷന് പദ്ധതിയുമായുള്ള തിരക്കുകളില്‍ ആയിരുന്നെന്നും കിഷോര്‍ സത്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
കിഷോര്‍ സത്യയുടെ കുറിപ്പ്:
എന്താ ഇന്‍സ്റ്റയില്‍ പടമൊന്നുമിടാത്തെ…. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്….. ലോകഡൗണ്‍ ആയി വീട്ടില്‍ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു…. ഞാന്‍ ഒരിക്കലും ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി അല്ല എന്നാണ് എന്റെ വിശ്വാസം….. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്നേഹിക്കുന്നവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു….
എന്റെ ഇന്‍സ്റ്റ പേജില്‍ ആകെ 2000 പേര് പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം…. അതാണ് ഞാന്‍ പറഞ്ഞത് ഞാന്‍ ഒരു വൈറല്‍ ജീവിയല്ല…. വൈറല്‍ ആക്കാനായി ബോധപൂര്‍വം ഒന്നും ചെയ്യാറുമില്ല…. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷന്‍ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങള്‍ക്കുള്ള വാക്സിനേഷന് പദ്ധതിയുമായുള്ള തിരക്കുകളില്‍ ആയിരുന്നു….
സഹപ്രവര്‍ത്തകകര്‍ക്കു വേണ്ടി ഓടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനിടയില്‍ ഇന്‍സ്റ്റയും ഫെയ്സ്ബുക്കും ഒക്കെ എന്നില്‍ നിന്ന് തെല്ലകലം പാലിച്ചു….. നിങ്ങളുടെ പരാതി തീര്‍ക്കാന്‍ ഒരു പടം ഇടാമെന്നു നോക്കുമ്പോള്‍ പുതിയ നല്ലൊരു പടം പോലുമില്ല…. അപ്പോള്‍ ഒരു ത്രോബാക്ക് കിടക്കട്ടെ എന്ന് കരുതി…. ജാട കുറക്കേണ്ട…. കോട്ടും സൂട്ടുമൊക്കെ ആവട്ടെ….
