ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ താരമായി മാറിയ കിലി പോളിന് ഇന്ത്യന്‍ അംബാസഡറുടെ ആദരം; ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്
ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവച്ചും പാട്ടുകള്‍ക്ക് ചുണ്ടനക്കിയും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ താരമായി മാറിയ കിലി പോളിന് ഇന്ത്യന്‍ അംബാസഡറുടെ ആദരം. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായ ബിനായ പ്രധാനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ബോളിവുഡ് സിനിമകളിലെ റീല്‍സുകളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള ടാന്‍സാനിയന്‍ താരമാണ് കിലി പോള്‍. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്ന ടാന്‍സാനിയന്‍ താരം കിലി പോളാണ് ഇന്നത്തെ വിശിഷ്ടാഥിതി എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് അദ്ദേഹത്തെ ആദരിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
ബോളിവുഡിലെ ജനപ്രിയ ഗാനങ്ങള്‍ക്ക് ചുണ്ടുകള്‍ ചലിപ്പിച്ചാണ് കിലി പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. കിലിക്കൊപ്പം ചുവടു വെച്ച് വൈറല്‍ വീഡിയോകളില്‍ ഭാഗമായിട്ടുള്ള സഹോദരി നിമ പോളും ഇന്‍സ്റ്റഗ്രാമില്‍ തരംഗമാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കിലി പോളിന് നിരവധി ഫോളോവേഴ്സുണ്ട്.
മാത്രമല്ല, ആയുഷ്മാന്‍ ഖുറാന, ഗുല്‍ പനാഗ്, റിച്ച ഛദ്ദ തുടങ്ങി ബോളിവുഡിലെ നിരവധി അഭിനേതാക്കളാണ് പിന്തുടരുന്നതും വീഡിയോകള്‍ പങ്കുവെക്കുന്നതും. തന്റെ പാരമ്ബര്യം നിലനിര്‍ത്തി പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തുന്നത്.
