Connect with us

കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ഈ വ്യക്തിയാണ്!, കേസിനും വാര്‍ത്തകള്‍ക്കും പിന്നാലെ അതും കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ

Malayalam

കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ഈ വ്യക്തിയാണ്!, കേസിനും വാര്‍ത്തകള്‍ക്കും പിന്നാലെ അതും കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ

കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ഈ വ്യക്തിയാണ്!, കേസിനും വാര്‍ത്തകള്‍ക്കും പിന്നാലെ അതും കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായപ്പോള്‍ മുതല്‍ കാവ്യ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

കാവ്യയെ വീണ്ടും ബിഗ്‌സ്‌ക്രീനിലേയ്ക്ക് കാണണം എന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാല്‍ ഇതിന് കാവ്യ മറുപടി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഭര്‍ത്താവ് ദിലീപിനും മകള്‍ മഹാലക്ഷ്മിയ്ക്കുമായി സമയം ചെലവിടുകയാണ് കാവ്യ ഇപ്പോള്‍. കാവ്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതോടെ കാവ്യയുടെ സിനിമയെ കുറിച്ചും കാവ്യയുടെ ശബ്ദത്തിന് പിന്നിലെ കഥയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളിലും ശബ്ദത്തിനുള്ള പ്രധാന്യം വളരെ വലുതാണ്. ഇതിന് പിന്നില്‍ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ സാന്നിധ്യമായിരുന്നു. ഇതേ കുറിച്ചാണ് കാവ്യ മാധവന്റെ വനിത ആരാധകരുടെ ഗ്രൂപ്പില്‍ നീണ്ടൊരു എഴുത്ത് പങ്കുവെച്ചിരിക്കുന്നത്.

ഒരു കഥാപാത്രം പൂര്‍ണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നില്‍ക്കുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളില്‍ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അവര്‍. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവേകി.

എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ്… തുടങ്ങിയ സിനിമകള്‍ അതിനു ഉദാഹരണം. എപ്പോഴും മറ്റൊരാള്‍ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല.

മലയാളത്തിലെ പല പ്രമുഖ താരങ്ങളും, പ്രത്യേകിച്ച് നടിമാരും, ഇങ്ങനെ തന്നെയാണ് സിനിമയില്‍ തുടര്‍ന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത കഥാപാത്രം മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നൊരു അലിഖിത നിയമം പണ്ട് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായിട്ട് അതിനും ഒരു മാറ്റം വന്നിട്ടുണ്ട്. ശബ്ദവും അഭിനയവും രണ്ടായിട്ടല്ല പകരം ഒന്നായിട്ടു തന്നെ കാണണം. അതുകൊണ്ട് തന്നെ കാവ്യ മാധവന്‍ എന്ന അഭിനേത്രിയുടെ വിജയത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക്, വളരെയധികം സ്നേഹത്തോടെ ഞങ്ങള്‍ കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്, ശ്രീജ രവിക്കും നല്‍കുന്നു…എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആരാധികമാര്‍ പറയുന്നത്.

ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കാവ്യ മാധവന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് കാവ്യയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നത്. ഓരോ ദിവസവും കാവ്യയെ കുറിച്ചുള്ള രസകരമായ കുറിപ്പുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കാവ്യയുടെ ഗേള്‍സ് ഫാന്‍സിന്റെ ഗ്രൂപ്പും സജീവമായി തന്നെ രംഗത്തുണ്ട്. ഈ ഗ്രൂപ്പില്‍ അടുത്തിടെ വന്ന ഒരു കുറിപ്പും ഏറെ വൈറലായിരുന്നു.

സംവിധായകര്‍ കാവ്യ മാധവനെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് എന്നായിരുന്നു കുറിപ്പ്.

More in Malayalam

Trending