Malayalam
പൃഥ്വിരാജിന്റെ ബ്രോ ഡാഡിയില്‍ പ്രധാന വേഷത്തില്‍ കാവ്യയും എത്തുന്നു, ഈ പുതിയ തുടക്കത്തില്‍ വളരെ വലിയ പ്രതീക്ഷയിലാണെന്ന് നടി
പൃഥ്വിരാജിന്റെ ബ്രോ ഡാഡിയില്‍ പ്രധാന വേഷത്തില്‍ കാവ്യയും എത്തുന്നു, ഈ പുതിയ തുടക്കത്തില്‍ വളരെ വലിയ പ്രതീക്ഷയിലാണെന്ന് നടി
സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകരോട് പൃഥ്വിരാജും സുപ്രിയയും പങ്കുവെയ്ക്കാറുണ്ട്. വമ്പന്‍ താര നിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ കാവ്യയും പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍, ആദ്യമേ പറയട്ടെ, ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാവ്യ അല്ല കന്നട നടിയായ കാവ്യ ഷെട്ടിയാണ് ബ്രോ ഡാഡിയിലൂടെ മലയാളത്തിലെത്തുന്നത്. പുതിയ തുടക്കത്തില്‍ താന്‍ വളരെ അധികം സന്തോഷവതിയാണെന്ന് നടി ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. ബ്രോ ഡാഡിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഹൈദരബാദിലാണ് നടി ഉള്ളത്. ഇതുപോലൊരു സിനിമയിലൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതാണ് എന്റെ സന്തോഷം’ എന്നും കാവ്യ പറഞ്ഞു.
പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്. എന്നാല്‍ സിനിമയെ കുറിച്ചോ തന്റെ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്ന് കാവ്യ പറഞ്ഞു. സൂസന് എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് എന്ന് മാത്രം നടി വെളിപ്പെടുത്തി. ഹൈദരബാദില്‍ പൃഥ്വിരാജിനൊപ്പം എന്റെ ഷെഡ്യൂള്‍ ആരംഭിച്ചു കഴിഞ്ഞു.
ഞാന്‍ വളരെ അധികം ആവേശത്തിലാണ്. പ്രതീക്ഷയുമുണ്ട്. ഒരു പുതിയ ഇന്റസ്ട്രിയിലുള്ള എന്റെ യാത്ര എങ്ങിനെയായിരിയ്ക്കും എന്നറിയാന്‍ ഞാനും കാത്തിരിയ്ക്കുകയാണ് എന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ഉണ്ണി മുകുന്ദന്, കനിഹ, മുരളി ഗോപി, സൗബിന് ഷഹീര്‍, ലാലു അലക്സ്, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
‘മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാല്‍ ഇതിനോടകം ഈ സിനിമ മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് സംവിധായകന് പൃഥ്വിരാജ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
സിനിമയുടെ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. രസകരമായൊരു ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുകൊണ്ടാകും ഛായാഗ്രാഹകന്മാര് എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത് എന്ന് ഞാന്‍ കരുതുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചത്. ഉയരത്തില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ തയ്യാറെടുത്തു നില്ക്കുന്ന ക്യാമറാമാനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
പിന്നാലെ ചിത്രത്തിന് കമന്റുമായി സുപ്രിയ മേനോനുമെത്തി. അഭിനന്ദ് രാമാനുജം പൃഥ്വിയോട് സര് ഇന്ത ഹൈറ്റിലെ ഒന്നുമേ കേക്കലേ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. പിന്നാലെ ധാരാളം പേര് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇതൊരു ചെറിയ സിനിമയാണെന്ന് ആരോ പറഞ്ഞിരുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും ബ്രോ ഡാഡിയ്ക്കായുള്ള കാത്തിരിപ്പ് കൂട്ടുന്നതാണ് പോസ്റ്റും കമന്റുകളുമെല്ലാം. ബ്രോ ഡാഡിയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ലൂസഫറിന് ശേഷം പൃഥ്വിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന് ആകുമ്പോള്‍ കല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മീന ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രീകരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. അതേസമയം പൃഥ്വിരാജ് നായകനായ കുരുതി റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ്.
