News
വിവാഹ വേളയില്‍ കത്രീന ധരിച്ചിരുന്ന ഇന്ദ്രനീല മോതിരത്തിന്റെ വില കേട്ടോ…!; പൊടിപൊടിച്ചത് കോടികള്‍
വിവാഹ വേളയില്‍ കത്രീന ധരിച്ചിരുന്ന ഇന്ദ്രനീല മോതിരത്തിന്റെ വില കേട്ടോ…!; പൊടിപൊടിച്ചത് കോടികള്‍
ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിലായിരുന്നു വിവാഹ ചടങ്ങുകള്‍. കത്രീനയുടെ വിവാഹ മോതിരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രശസ്ത അമേരിക്കന്‍ ജുവലറി കമ്പനിയായ ടിഫാനി ആന്‍ഡ് കോ ഡിസൈന്‍ ചെയ്ത ടിഫാനി സോളെസ്റ്റ് എന്ന മോതിരമാണ് കത്രീന അണിഞ്ഞത്. ഡയമണ്ടും പ്ലാറ്റിനവും കൊണ്ടാണ് വിവാഹ മോതിരം നിര്‍മ്മിച്ചിട്ടുള്ളത്. മോതിരത്തില്‍ പതിച്ചിരുന്ന ഇന്ദ്രനീലക്കല്ലാണ് മുഖ്യ ആകര്‍ഷണം. 9,800 യുഎസ് ഡോളര്‍ അഥവാ 7,41,000 രൂപയാണ് വില.
വിക്കി-കത്രീന വിവാഹത്തില്‍ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളില്‍ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്നു.
”ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.” ചിത്രങ്ങള്ക്കൊപ്പും വിക്കിയും കത്രീനയും കുറിച്ചു.
ബോളിവുഡിലെ ഏറ്റവും പുതിയ വമ്പന്‍ വിവാഹമായിരുന്നെങ്കിലും, വിവാഹത്തിന്റെ മുഴുവന്‍ കാര്യവും അതീവ രഹസ്യമായി സൂക്ഷിച്ചു. ഫോട്ടോകള്‍ എടുക്കില്ലെന്നതടക്കമുള്ള കരാറോടു കൂടിയായിരുന്നു വിവാഹത്തില്‍ അതിഥികളെ പ്രവേശിപ്പിച്ചത്. വിവാഹചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
