News
നാല് വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം, രഹസ്യമായി വിവാഹ നിശ്ചയം നടത്തി കത്രീന കൈഫും വിക്കി കൗശലും!? ; ആശംസകളുമായി ആരാധകരും
നാല് വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം, രഹസ്യമായി വിവാഹ നിശ്ചയം നടത്തി കത്രീന കൈഫും വിക്കി കൗശലും!? ; ആശംസകളുമായി ആരാധകരും
ബോളിവുഡ് നടി കത്രീന കൈഫും വിക്കി കൗശലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് കത്രീനയോ വിക്കിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ താരങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചെന്നും രഹസ്യമായി നിശ്ചയം നടത്തി എന്നുമാണ് പുറത്തു വരുന്ന വിവരം.
ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ചില സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരും മറ്റുമാണ് വിവാഹ നിശ്ചയം നടന്നതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ താരങ്ങള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ്. നാല് വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടും കത്രീനയോ വിക്കിയോ പ്രതികരിച്ചിട്ടില്ല. നേരത്തെ നടനും അനില്‍ കപൂറിന്റെ മകനുമായ ഹര്ഷവര്ധന് ക്രീനിയുടെയും വിക്കി കൗശലിന്റെയും പ്രണയം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.
ഒരു സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഹര്‍ഷവര്‍ധന്റെ വെളിപ്പെടുത്തല്‍. ‘അത് സത്യമാണ്. വിക്കിയും കത്രീനയും ഇപ്പോള്‍ ഒരുമിച്ചാണ്. ഇത് വെളിപ്പെടുത്തിയത് കൊണ്ട് എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം” എന്നാണ് ഹര്ഷവര്ധന് പറഞ്ഞത്. ഇതോടെ നടനെതിരെ കത്രീന രംഗത്തെത്തിയിരുന്നു.
