കര്‍ണാടകയില്‍ കോവിഡ് കാരണം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നതോടെ തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ചാണ് സിനിമാ പ്രദര്‍ശനം തുടങ്ങിയത്. രാവിലെ മുതല്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമായത്.
കന്നട താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങള്‍ ഇന്ന് റിലീസായിരുന്നു. എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ താരങ്ങളുടെ ആരാധകര്‍ അക്രമാസക്തരായി. തിയേറ്ററുകള്‍ക്ക് നേരെ കല്ലേറും ഗേറ്റ് തകര്‍ക്കുന്ന സ്ഥിതിയുമുണ്ടായി.
തിയേറ്റര്‍ ഉടമകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. താരങ്ങളുടെ ഫാന്‍സാണ് അക്രമാസക്തരായതെന്നാണ് വിവരം. കല്ലേറിന്റേയും ഗേറ്റ് തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയേറ്ററുകളില്‍ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ആദ്യ ഡോസ് കൊവിഡ് വാക്സീന് എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്നാണ് നിര്‍ദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.
സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഒരു വിഡിയോയാണ്. പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷൻ പങ്കെടുക്കാൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തുന്ന മാറ്റം ആരാധകരെ അമ്പരപ്പിക്കുന്നതാണ്. എന്നാൽ ഒരിടയ്ക്ക് തന്റെ...