News
കനത്ത തിരിച്ചടി നേരിടുന്ന സിനിമാ മേഖലയ്ക്ക് കൈത്താങ്ങായി കര്‍ണാടക സര്‍ക്കാര്‍; തീരുമാനം ഇങ്ങനെ!
കനത്ത തിരിച്ചടി നേരിടുന്ന സിനിമാ മേഖലയ്ക്ക് കൈത്താങ്ങായി കര്‍ണാടക സര്‍ക്കാര്‍; തീരുമാനം ഇങ്ങനെ!
കോവിഡ് പിടിമുറുക്കിയത് കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന മേഖലയാണ് സിനിമാ മേഖല. നിരവധി പേര് ജോലി ചെയ്യുന്ന മേഖല ആയതിനാല്‍ തന്നെ എല്ലാവരും ബുദ്ധിമുട്ടിലാണ്. എന്നാല്‍ ഇപ്പോഴിതാ കനത്ത തിരിച്ചടി നേരിടുന്ന സിനിമാ മേഖലയ്ക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് കര്‍ണ്ണാടക സര്‍ക്കര്‍.
കഴിഞ്ഞ വര്‍ഷം അണ്‍ലോക്ക് കാലത്ത് തുറന്ന സിനിമാ തിയേറ്ററുകളില്‍ വിറ്റ ടിക്കറ്റുകളിലെ സംസ്ഥാന ജിഎസ്ടി വിഹിതം തിരിച്ചുനല്‍കാനാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയെങ്കിലും ടിക്കറ്റിന്റെ ജിഎസ്ടി വിഹിതം ആര്‍ക്കാണ് തിരിച്ചുനല്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
നിര്‍മാതാക്കള്‍ക്കാണോ തിയേറ്റര്‍ ഉടമകള്‍ക്കാണോ ടിക്കറ്റുകള്‍ വാങ്ങുന്നതുവഴി നികുതി നല്കിയ പ്രേക്ഷകര്‍ക്കാണോ ഈ തുക തിരിച്ചുനല്കേണ്ടതെന്നാണ് ചര്‍ച്ച നടക്കുന്നത്.
അതേസമയം, കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഫെഫ്കയുടെ കത്ത്. മലയാള സിനിമ വ്യവസായം ഏറെ പ്രതിസന്ധി അഭിമുഖരിക്കുകയാണ്.
അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നെയും സജീവമായിരിക്കുന്നു. ഷൂട്ടിങ്ങിനു മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് സര്‍ക്കാരിനോട് പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും ഫെഫ്കയുടെ കത്തില്‍ പറയുന്നു. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
