Connect with us

’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ചെയ്ത പരീക്ഷണം കങ്കണയിലും നടത്തി; ദിവസവും മൂന്നു മണിക്കൂര്‍ നീളുന്ന ‘തലൈവി’യുടെ മേക്കപ്പിനെ കുറിച്ച് പട്ടണം റഷീദ്

News

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ‘തലൈവി’യുടെ തിയേറ്റര്‍ റിലീസിന് പിന്നാലെ കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്. ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ പ്രോസ്തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് പറയുന്നു.

സംവിധായകന്‍ എഎല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേയ്ക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. ’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനം. പ്രോസ്തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ്.

കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്.

കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിതയിലേയ്ക്ക് അനായാസം രൂപപരിണാമം നടത്തി എന്നാണ് പട്ടണം റഷീദ് പറയുന്നത്. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു നിത്യവും തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാധ്വാനിയാണെന്നും പട്ടണം റഷീദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

More in News

Trending

Recent

To Top