News
‘മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്’; മോഡിയെ അഭിനന്ദിച്ച് കങ്കണ റണാവത്ത്
‘മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്’; മോഡിയെ അഭിനന്ദിച്ച് കങ്കണ റണാവത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ മോദിയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ‘ഫെമിനിസം ഒരു തീയറി മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്’ എന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്.
ഇന്നലെയായിരുന്നു രണ്ടാം മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച ചടങ്ങ് 7.30 ഓടെയാണ് പൂര്‍ത്തിയായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. നിയുക്ത മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുള്ളത്.
നിലവിലെ കാബിനറ്റില്‍ നിന്നും നിലവില്‍ 14 മന്ത്രിമാരാണ് രണ്ടാം മോദി സര്ക്കാറിനിന്നും പുറത്തേക്ക് പോവുന്നത്. ആരോഗ്യമന്ത്രി ഹര്ഷവര്ധന്, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് ആദ്യം രാജിവച്ചത്. പിന്നീട് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി.
