വിവാദങ്ങലിലൂടെ വാര്‍ത്തകളില്‍ നിറയാറുളള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. നടിയുടെ തലൈവി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സെപ്റ്റംബര്‍ 10നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കങ്കണയും സംവിധായകന് വിജയിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അതിന് ശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ എംജി ആറിന്റെയും സ്മാരകം സന്ദര്‍ശിച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയില്‍ അരവിന്ദ് സ്വാമിയാണ് എംജിആറിന്റെ വേഷം അവതരിപ്പിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്. ഏപ്രില്‍ 21നായിരുന്നു ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിലും ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററിലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ തമിഴ് പകര്‍പ്പിന് യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. തമിഴ്, ഹിന്ദി, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു വര്ധന് ഇന്ദുരി, ഷൈലേഷ് ആര് സിങ്ങ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...