വിവാദങ്ങളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം താരം നടത്തിയിരുന്ന വിവാദ പ്രസ്താവന ഏറെ വൈറലായിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണുമെന്ന കങ്കണ പറഞ്ഞിരുന്നത്.
സവര്‍ക്കറുള്‍പ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി പൊരുതിയവരെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. യാചിച്ചവര്‍ക്ക് മാപ്പ് കിട്ടി, പൊരുതിയവര്‍ക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കങ്കണയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമനാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്നത്. അതേസമയം, നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മ ശ്രീ പുരസ്കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...