News
‘ആദ്യം നേരെ വസ്ത്രം ധരിക്ക് എന്നിട്ട് മതി ജയ് ഹിന്ദ് പറയുന്നത്’; വീണ്ടും വിവാദമായി കങ്കണയുടെ വസ്ത്രം
‘ആദ്യം നേരെ വസ്ത്രം ധരിക്ക് എന്നിട്ട് മതി ജയ് ഹിന്ദ് പറയുന്നത്’; വീണ്ടും വിവാദമായി കങ്കണയുടെ വസ്ത്രം
വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ റണാവത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിയുടെ മകനെ കൊണ്ട് സ്വാതന്ത്ര്യ ദിനാശംസകള്‍ പറയിപ്പിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.
എന്നാല്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ‘ആദ്യം നേരെ വസ്ത്രം ധരിക്ക് എന്നിട്ട് മതി ജയ് ഹിന്ദ് പറയുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റ്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ കങ്കണയുടെ വസ്ത്രധാരണം ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി കമന്റുകള്‍ വന്നിരുന്നു.
ധക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് കഴിഞ്ഞ ദിവസം താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കമന്റ് വന്നത്. ബ്രാലെറ്റ് ധരിച്ചതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ‘നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല.’.
‘നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. എന്നാല്‍ ഈ വസ്ത്രം ധരിക്കുന്നതിനോട് യോജിക്കാനാവില്ല’, ‘നാണമില്ലെ നിങ്ങള്‍ക്ക്. സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് പുറത്ത് കാണിക്കുന്നത്.’ എന്നിങ്ങനെയായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.
എന്നാല്‍ ഇതിനു പിന്നാലെ കങ്കണ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ സനാതന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നതെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
