ആലിയ ഭട്ട് ചിത്രം ബോക്സോഫീസില്‍ വമ്പന്‍ പരാജയമാകും 200 കോടി കത്തി ചാമ്പലാകും; സിനിമാ വ്യവസായത്തിലെ തൊഴില്‍ സംസ്കാരം ആലിലയുടെ പിതാവായ മഹേഷ് ഭട്ട് നശിപ്പിച്ചു, വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്ത്

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ബോളിവുഡി താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ ആലിയ ഭട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍.
അടുത്തിടെയിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമം ഗഹരായിയാനെക്കുറിച്ച് മോശം കമന്റ് നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം. ഫെബ്രുവരി 25ന് റിലീസിനൊരുങ്ങുന്ന ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രം ബോക്സോഫീസില്‍ വമ്പന്‍ പരാജയമാകുമെന്നും 200 കോടി കത്തി ചാമ്പലാകുമെന്നുമാണ് കങ്കണ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
ഇതിന് പിന്നാലെ ആലിയയുടെ പിതാവ് മഹേഷ് ഭട്ടിനെ സിനിമാ മാഫിയ എന്നും ആലിലയെ അച്ഛന്റെ മാലാഖ എന്നും കങ്കണ വിശേഷിപ്പിച്ചു. സിനിമാ വ്യവസായത്തിലെ തൊഴില്‍ സംസ്കാരം ആലിലയുടെ പിതാവായ മഹേഷ് ഭട്ട് നശിപ്പിച്ചുവെന്നും മാനസികമായി പലരെയും പീഡിപ്പിച്ചുവെന്നും കങ്കണ ആരോപിച്ചു. ജനങ്ങള്‍ അയാളെ പ്രോത്സാപ്പിക്കരുത്. ബോളിവുഡിലെ ഒരു മികച്ച നായകനും സംവിധായകനും മഹേഷ് ഭട്ടിന്റെ പുതിയ ഇരകളാണെന്നും കങ്കണ പറഞ്ഞു.
അത് മാത്രമല്ല, ആലിയ ബ്രിട്ടീഷ് പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നയാളെന്നും കങ്കണ പരിഹസിച്ചു. ചിത്രത്തിലെ ഏറ്റവും വലിയ തെറ്റ് തെറ്റായ കാസ്റ്റിംഗാണ്. ഇവര്‍ ഒരിക്കലും നന്നാകില്ല. സിനിമാ സ്ക്രീനുകള്‍ ദക്ഷിണ സിനിമാ മേഖലയുടെയും ഹോളിവുഡിന്റെയും പിന്നാലെ പോകുന്നതില്‍ അത്ഭുതമില്ല. സിനിമാ മാഫിയയ്ക്ക് സ്വാധീനം ഉള്ളടത്തോളം കാലം നാശത്തിലേക്ക് പോകാനാണ് ബോളിവുഡ് വിധിക്കപ്പെട്ടിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...