News
പുതുവത്സരം അടിച്ചു പൊളിക്കാന്‍ ഗോവയിലേയ്ക്ക് പുറപ്പെട്ട് കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും
പുതുവത്സരം അടിച്ചു പൊളിക്കാന്‍ ഗോവയിലേയ്ക്ക് പുറപ്പെട്ട് കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും
തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും പുതുവത്സരം ആഘോഷിക്കാന്‍ ഡിസംബര്‍ 30 ന് ഗോവയിലേയ്ക്ക് പുറപ്പെട്ടു. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ദമ്ബതികള്‍ പാപ്പരാസികള്‍ക്ക് പോസ് ചെയ്തത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാജലിന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ കാജലോ ഗൗതമോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ, കാജല്‍ അഗര്‍വാള്‍ തന്റെ സഹോദരി നിഷാ അഗര്‍വാളിനും അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തിറങ്ങി. അവരുടെ മീറ്റിംഗില്‍ നിന്നുള്ള ഫോട്ടോകള്‍ വന്നതോടെ താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ഡിസംബര്‍ 30ന് കാജലും ഗൗതമും പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയിലേക്ക് പുറപ്പെട്ടു. ‘ഗോവ’ എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച ഫോട്ടോ അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും 2020 ഒക്ടോബര്‍ 30-ന് വിവാഹിതരായി.
ദമ്ബതികള്‍ ഏഴു വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നു, വിവാഹം കഴിക്കുന്നതിന് മുമ്ബ് മൂന്ന് വര്‍ഷത്തെ പ്രണയത്തിലായിരുന്നു. കാജല്‍ അഗര്‍വാള്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ആചാര്യയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ചിരഞ്ജീവിയും രാം ചരണും അഭിനയിക്കുന്ന ചിത്രം 2022 ഫെബ്രുവരി 4 ന് എത്തും. ഗോസ്റ്റി, ഇന്ത്യന്‍ 2, കരുങ്കാപ്പിയം, ഹേ സിനാമിക, ഉമ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
