Malayalam
ഒരു മുഴം മുന്നേ കയര്‍ എറിഞ്ഞ് ദിലീപ്; ദിലീപിന് വഴികാട്ടാന്‍ പുതിയ ജ്യോത്സ്യന്‍?, സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനങ്ങള്‍
ഒരു മുഴം മുന്നേ കയര്‍ എറിഞ്ഞ് ദിലീപ്; ദിലീപിന് വഴികാട്ടാന്‍ പുതിയ ജ്യോത്സ്യന്‍?, സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനങ്ങള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ദിലീപ് ആയിരുന്നു നിറഞ്ഞ് നിന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് ദിലീപും കൂട്ടരും. ജ്യാത്സ്യന്‍ അല്ലാഞ്ഞിട്ടു കൂടി നിരവധി പേരാണ് ദിലീപിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രവചിച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ജ്യോതിഷ സംബന്ധമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ജ്യോതിഷം പ്രതീക്ഷയും സഹായിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുമോ ഇല്ലയോ എന്ന ചോദ്യം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന് വന്നപ്പോള്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നായിരുന്നു ജനുവരി 12 ന് ഈ പേജിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച അതായത് ഫെബ്രുവരി ഏഴിന് ദിലീപിന് ജാമ്യം കിട്ടിയതോടെ പരമാവധി ഇതേ കുറിച്ച് പറഞ്ഞ് പ്രൊമോഷന്‍ നടത്തുകയാണ് ഇക്കൂട്ടര്‍.
ഇതിനു മുമ്പും ദിലീപിനെ കുറിച്ച് ഇവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നു. ദിലീപ് പോലും അറിയാതെ ദിലീപ് ഇവരുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടി നിമിഷങ്ങള്‍ക്കകം തന്നെ ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ‘ദിലീപിന് മുന്‍കൂര്‍ ജാമ്യം…,
ഒരിക്കല്‍ കൂടെ ഭഗവത് പ്രസാദത്താല്‍, ഫലപ്രവചനം ശരിയായി. ഇതോടു അനുബന്ധമായി വന്ന ജ്യോതിഷികളുടെ ഇടയിലെ കുലംകുത്തികളുടെ നശീകരണ വിമര്‍ശനങ്ങള്‍ക്കെതിരെ പരിചയായി നിന്ന പ്രിയ സുഹൃത്തുക്കള്‍ക്കും എല്ലാ ജ്യോതിഷ പ്രേമികളോടും നന്ദി’യും അറിയിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. വ്യക്തമായ ജ്യോതിഷ കാരണം ചുണ്ടി കാട്ടി പോസ്റ്റിനോട് യോജിച്ച സാറിന് അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ജ്യോതിഷ കാരണം ചൂണ്ടി കാട്ടാതെ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പറഞ്ഞ പണിക്കര്‍ ജിയ്ക്ക് അഭിനന്ദനങ്ങളും പ്രത്യേക ഉപഹാരമായി പറഞ്ഞിട്ടുണ്ട്.
നല്ലൊരു ദൈവ വിശ്വാസിയാണ് ദിലീപ്. അത് മുമ്പും വാര്‍ത്തയായിട്ടുള്ളതാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും എത്തപ്പെട്ടതോടെ ദിലീപ് കയറിയിറങ്ങാത്ത അമ്പലങ്ങളും പള്ളികളുമില്ല. ജഡ്ജി അമ്മാവന്‍ മുതല്‍ ജൂഡ് പള്ളി വരെ തീര്‍ത്ഥാടനങ്ങളും പ്രാര്‍ത്ഥനയും അര്‍ച്ചനയുമായി നടക്കുകയാണ് ദിലീപ്. ഈ പ്രവചനം കറങ്ങി തിരിഞ്ഞ് ദിലീപിന്റെ അടുത്ത് എത്തുമ്പോഴേയ്ക്കും ദിലീപ് ഈ ജ്യോത്സ്യനെ തിരഞ്ഞ് പോകുമോ എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം. ദിലീപിനെ കുറിച്ച് മാത്രമല്ല, മറ്റ് ചില പ്രമുഖ വ്യക്തികളെ കുറിച്ചും ഈ ഗ്രൂപ്പിലൂടെ പ്രവചനങ്ങള്‍ വന്നിട്ടുണ്ട്.
അത് മാത്രമല്ല, തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായാണ് ദിലീപ് വിശ്വസിച്ചിരിക്കുന്നത്. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്ബറായ ഏഴാം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.
കേസിന്റെ വിധി വന്ന തിങ്കളാഴ്ച ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപ് വീട്ടിലില്ലെന്ന് ബോധ്യപ്പെട്ടതോടെ നടന്‍ എവിടെ പോയെന്നുള്ള ചോദ്യം അതോടെ ഉയര്‍ന്നു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച്് ദിലീപ് ആലുവ ശിവ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു മടങ്ങിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളായി ദിലീപിന്റെ വീടിന് മുന്‍പില്‍ കൈനോട്ടം നടത്തി വരുന്ന വ്യക്തിയാണ് ഇത് തുറന്ന് പറഞ്ഞത്. തുടര്‍ന്നാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
