Malayalam
തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്, വിവാഹമോചനം തികച്ചും വ്യക്തിപരമായ കാരണത്താല്‍; തുറന്ന് പറഞ്ഞ് നടന് ജോണ്‍ കൊക്കന്
തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്, വിവാഹമോചനം തികച്ചും വ്യക്തിപരമായ കാരണത്താല്‍; തുറന്ന് പറഞ്ഞ് നടന് ജോണ്‍ കൊക്കന്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കാന്‍ താരത്തിനായി. ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയില് മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ മീര പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രധാന വേഷത്തെ അവതരിപ്പിക്കുകയാണ് മീര. രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും താരത്തിന് ഉപേക്ഷിക്കേണ്ടി വന്നു. താരം ഇതേ കുറിച്ച് മുമ്പ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മീര വാസുദേവുമായുള്ള വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന് ജോണ്‍ കൊക്കന്.
2012ല്‍ ആണ് ജോണ്‍ കൊക്കനും മീരയും വിവാഹിതരായത്. 2016ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തിരുന്നു. വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നാണ് ജോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തങ്ങള്‍ക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്.
തങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും.
തങ്ങള്‍ക്ക് അരിഹ ജോണ്‍ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും വിളിക്കാന്‍ തങ്ങള്‍ സമയം കണ്ടെത്താറുണ്ട് എന്നും ജോണ്‍ പറയുന്നു. സര്‍പ്പാട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ജോണ്‍ കൊക്കന് ഇപ്പോള്‍.
ഇതിന് മുമ്പ് മീര വിവാഹജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷേ, ഒന്ന് മാത്രം പറയാം. എപ്പോഴും വിവാഹബന്ധം വേര്പിരിയുമ്പോള് സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം.
ആദ്യ ഭര്‍ത്താവില്‍ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്.’ ‘2012ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തതുകൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ടു പേരെയും വേണം.” എന്നുമാണ് മീര പറഞ്ഞത്.
അതേസമയം, തന്മാത്രയിലെ വേഷത്തിന് പിന്നാലെ അത്രയും നല്ല കഥാപാത്രങ്ങള്‍ കിട്ടാതിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് താന്‍ തിരഞ്ഞെടുത്ത മാനേജര്‍ ആയിരുന്നെന്നാണ് നടി പറയുന്നത്. അയാളുടെ വ്യക്തി താല്പര്യങ്ങള്ക്കായി തന്റെ പ്രൊഫഷന് ഉപയോഗിച്ചുവെന്നാണ് നടി പറയുന്നത്.
തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്പര്യങ്ങള്ക്കായി എന്റെ പ്രൊഫഷന് ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല.
അയാളെ വിശ്വസിച്ച് ഡേറ്റ് നല്കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്പര്യമുള്ള നടിമാര്‍ക്ക് അവസരം നല്കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല എന്നും നടി പറഞ്ഞു.’
