Malayalam
ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി.., അതീവ സന്തോഷവതിയാണ് താന്‍, വാക്കുകള്‍ കിട്ടുന്നില്ല; തുറന്ന് പറഞ്ഞ് ജീവയും അപര്‍ണയും
ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി.., അതീവ സന്തോഷവതിയാണ് താന്‍, വാക്കുകള്‍ കിട്ടുന്നില്ല; തുറന്ന് പറഞ്ഞ് ജീവയും അപര്‍ണയും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ കൂടുതല്‍ സുപരിചിതനാകുന്നത്. തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റിയും തമാശയും കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. അഭിനയത്തിലും കഴിവ് തെളിയിച്ച അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്.
ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. അപര്‍ണയുടെ വീഡിയോ ഹൈജാക്ക് ചെയ്ത് ഇന്‍ട്രോയുമായി ജീവയാണ് എത്തിയത്. തന്റെ ഭാര്യ ഒരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷമായിരുന്നു വീഡിയോയുടെ തുടക്കത്തില്‍ ജീവ പങ്കുവെച്ചത്. ഒപ്പം തങ്ങളുടെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരോട് പറയുന്നതാണ് അപര്‍ണയുടെ പുതിയ വ്ളോഗില്‍ കാണിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ജീവയാണ് അപര്‍ണയുടെ വീഡിയോയ്ക്ക് ഇന്‍ട്രോയുമായി വന്നത്. കുറച്ച് നേരത്തേക്ക് അപര്‍ണയുടെ ചാനല്‍ ഞങ്ങള്‍ ഹൈജാക് ചെയ്തിട്ടുണ്ട്. അപര്ണയ്ക്ക് എന്ന് പറഞ്ഞെങ്കിലും അങ്ങനെ വിളിക്കുമ്പോള്‍ എന്തോ പോലെ തോന്നും. അപ്പോള്‍ ഷിട്ടുമണിയെ സംബന്ധിച്ച് ഏറെ സ്പെഷലായിട്ടുള്ള ദിനമാണ്, വലിയൊരു അച്ചീവ്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ആ സന്തോഷം എനിക്ക് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി. യൂട്യൂബ് ഫാമിലിയില്‍ ഉള്ള എല്ലാവരോടും സ്നേഹമാണ് എന്റെ ഈയൊരു മിനിറ്റ്. ഒരു ഹെല്‍പ്പിങ്ങ് സപ്പോര്‍ട്ടീവ് ഫാക്ടറായി ഞാന്‍ നിന്നു എന്നേയുള്ളൂ, നിങ്ങളില്ലെങ്കില്‍ ഇത് പൂര്ത്തിയാവത്തില്ല. എന്താണ് സംഭവമെന്ന് ആശാത്തിക്ക് അറിയാം, ഇന്ന് കിട്ടുമെന്ന് അറിയില്ല.
അപ്പോള്‍ നമ്മള് അപര്‍ണയുടെ അച്ചീവ്മെന്റ് കാണാന്‍ പോവുകയാണ്. ‘ഫൈനലി ഞാന്‍ എനിക്കായി ഒരു കാര്‍ എടുത്തിരിക്കുകയാണ്. ഫോക്സ് വാഗണ്‍ പോളോ, ഞങ്ങളുടെ ആദ്യത്തെ കാര്‍ ആയിരുന്നു പോളോ. അവനെ കൊടുത്തിട്ടാണ് അടുത്ത വാഹനം വാങ്ങിയത്. ഇത്തവണ എനിക്കായി ഞാനെടുക്കുന്ന വണ്ടിയാണ് പോളോ ജിടി. ഞാന്‍ ഒരു കാര്‍ ഫ്രീക്ക് അല്ല. എനിക്ക് അതേ കുറിച്ചൊന്നും അറിയില്ല. ഞാനെപ്പോള്‍ കാറെടുത്ത് പുറത്ത് പോയാലും എന്തെങ്കിലും സംഭവിക്കാറുണ്ട്. അങ്ങനെ ഏതെങ്കിലും സിറ്റുവേഷനില്‍ നില്‍ക്കുന്നത് കണ്ടാല്‍ എന്നെ വന്ന് സഹായിക്കണമെന്നും അപര്‍ണ പറയുന്നു.
ഞാന്‍ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ച് സെറ്റായത്. നേരത്തെ സ്കൂട്ടി അറിയാം. കാര്‍ ഡ്രൈവ് ചെയ്യാന്‍ അറിയില്ലായിരുന്നു. അടുത്തിടെയാണ് കാര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സെടുത്തത്. ഇതിനെല്ലാം സഹായിച്ച ആള് ബാസിനാണ്. ഒരു കാര്‍ സ്വന്തമാക്കാനായതില്‍ അതീവ സന്തോഷവതിയാണ് താനെന്നും അപര്‍ണ പറഞ്ഞിരുന്നു. വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ്. ജീവയുടെ കാറിന്റെ കളറും ഇത് തന്നെയാണ്. അതേക്കുറിച്ച് ഫ്രണ്ടിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടാളുടെ കാറിന്റെ കളറും ഒന്ന് തന്നെയാണല്ലോ എന്നായിരുന്നു പറഞ്ഞത്. രണ്ടാളും ഇരട്ടകളെ പോലെ കാറുമായി പോവുമെന്നും താരങ്ങള്‍ പറയുന്നു. ആദ്യം കാര്‍ ഡ്രൈവ് ചെയ്തത് ജീവയാണ്.
ഒടുവില്‍ ആഗ്രഹിച്ച വാഹനം ഞങ്ങളുടെ പാര്‍ക്കിംഗിലേക്ക് എത്തി. സന്തോഷ ദിവസമായിരുന്നു ഇന്ന്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി. പോളോ ഗേള്‍ ആണിത്. പിന്തുണ തന്നെ എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുകയാണ്. ഇനിയും മുന്നോട്ട് ഇതേ സ്നേഹം തരണമെന്നും അപര്‍ണയും ജീവയും പറയുന്നു.
മുന്‍പൊരു ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകരായി എത്തിയതിന് ശേഷമാണ് ജീവയും അപര്‍ണയും ഇഷ്ടത്തിലാവുന്നത്. ഇവരുടെ പ്രണയകാലത്തെ ആദ്യ ചുംബനത്തെ കുറിച്ചൊക്കെ കണ്ട് പേരും തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോട്ടയം പുതുപ്പള്ളിയില്‍ വെച്ചായിരുന്നു ആദ്യ ചുംബനമെന്നും പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അതെന്നും ഇരുവരും ഓര്‍മ്മിച്ചു പറഞ്ഞു. എല്ലാവരേയും ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തതെന്നും ഉമ്മ കൊടുത്ത കുട്ടി ഇപ്പോഴും കൂടെയുണ്ടല്ലോയെന്നും അതില്‍ സമാധാനമെന്നുമായിരുന്നു ജീവ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം പുലര്‍ത്തുകയാണ് ഇരുവരും.
