അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് വിജയരാഘവന്‍
അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് വിജയരാഘവന്‍
അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് വിജയരാഘവന്‍
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് വിജയരാഘവന്‍. സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന്‍ നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്.
മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ കരിയറില്‍ ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ വിജയരാഘവന്‍.
പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സില്‍ ചെയ്ത കഥാപാത്രം ‘സിഐ ഗുണ്ടാ സ്റ്റീഫന്‍ അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണെന്നും കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും സ്റ്റോപ് വയലന്‍ഡിലെ ‘സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. അദ്ദേഹം വ്യക്തമാക്കി.
മലയാളികളുടെ പ്രിയതാരമാണ് നടന്‍ മമ്മൂട്ടി. പലപ്പോഴും അദ്ദേഹം ചെയ്യാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട്...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ്...
ബിഗ് ബോസ് മലയാളത്തില്‍ റോബിന് രാധാകൃഷ്ണനോളം ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടാകില്ല. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും...