നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് ജയകൃഷ്ണന്. ഇപ്പോഴിതാ ജയകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സൗഹൃദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് സൗഹൃദം പങ്കിടുന്ന ഒരു നടനേയുള്ളൂ എന്ന വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത് മോഹന്‍ലാലാണ്. എന്നാല്‍ മോഹന്‍ലാല്‍ ഈ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് സംവിധായകന് അഖില്‍ മാരാരാണ് പിണറായി വിജയന് ഇടയ്ക്കിടെ വിളിക്കുന്ന ആ നടന് ജയകൃഷ്ണന് ആണെന്ന് വെളിപ്പെടുത്തിയ്ത്.
ഇപ്പോഴിതാ, പിണറായി വിജയനുമായുള്ള തന്റെ ബന്ധം തുറന്നുപറഞ്ഞിരിക്കുകയാണ് ജയകൃഷ്ണന്. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണവും നടന് വ്യക്തമാക്കുന്നു.
ഇതേക്കുറിച്ചറിയാന്‍ ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനപൂര്‍വം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്.
എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്ഠ സഹോദരനാണ് പിണറായി വിജയന് എന്ന് ജയകൃഷ്ണന് പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...