Malayalam
‘വിശ്വസിക്കുവാന്‍ കഴിയുന്നില്ല, ഈ കാണിക്കുന്നത് പൊയിമുഖം’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജസ്ല മാടശ്ശേരി
‘വിശ്വസിക്കുവാന്‍ കഴിയുന്നില്ല, ഈ കാണിക്കുന്നത് പൊയിമുഖം’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജസ്ല മാടശ്ശേരി
മലയാളികള്‍ക്ക് എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ജസ്ല മാടശ്ശേരി. എവിടെയും തന്റെ അഭിപ്രായം തുറന്ന് പറയാന്‍ മടികാണിക്കാത്ത താരത്തിന് ആരാധകരും വിമര്‍ശകരും ഏറെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ ജസ്ല എത്തിയപ്പോള്‍ പരിപാടി കൂടുതല്‍ ആവേശഭരിതമാകുകയാണ് ചെയ്തത്. ബിഗ് ബോസില്‍ എത്തിയ ശേഷവും പുറത്തിറങ്ങിയ ശേഷവും പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത താരം കൂടിയാണ് ജസ്ല. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ജസ്ല, പങ്ക് വെയ്ക്കുന്ന എല്ലാ ചിത്രങ്ങളും പോസ്റ്റുകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ ജസ്ല പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. വാഗമണില്‍ നിന്നുള്ള ചിത്രങ്ങളാണ് ജസ്ല മാടശ്ശേരി ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്. നോവുന്ന മധുരമുള്ള നഷ്ടപ്രണയം എന്ന തലക്കെട്ടോടെയാണ് ജസ്ല ചിത്രങ്ങള്‍ പങ്കു വെച്ചത്. ചിത്രങ്ങള്‍ കണ്ട സുഹൃത്തുക്കള്‍ ജസ്ലയുടെ മുഖത്ത് സങ്കടം നിഴലിക്കുന്നതായി കമന്റുകളിലൂടെ പറഞ്ഞിട്ടുണ്ട്. മറ്റു പലവിധ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പ്രണയമുണ്ടോ, നഷ്ട പ്രണയമുണ്ടോ എന്നൊക്കെയാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ ജസ്ലയെ മാതൃകയാക്കുന്നുണ്ടെന്നും നിലപാടുകളെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ചിലര്‍ പറയുന്നു.അതേസമയം ‘ഈ വിശാല ഹൃദയത്തിനുളളില്‍ പ്രണയം ഉണ്ടോ?’ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ‘വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എങ്കില്‍ ഈ കാണിക്കുന്നത് പൊയിമുഖമാണെന്നും കുറിച്ചിരിക്കുന്നു. നഷ്ടപ്രണയം…..പോലെ…. നോവുന്ന മധുരമുള്ളത്.. എന്ന് കുറിച്ചുകൊണ്ട് ജസ്ല ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.
ഈ ലോക്ക്ഡൗണില്‍ തനിക്ക് കിട്ടിയ ഒരു റോള്‍ മോഡല്‍ ആണ് ജസ്ലയെന്നും പിന്നെ നിങ്ങളുടെ കാഴ്ചപ്പാടുകളെ താന്‍ നന്നായി പഠിക്കാറുണ്ടെന്നും ചിലരുടെ സങ്കീര്‍ണ അവസ്ഥകളില്‍ നിങ്ങള്‍ ചില സന്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ഒരാള്‍ കമ്മന്റിട്ടിരുന്നു. നഷ്ടങ്ങളായിരിക്കും നമ്മളെ എന്നും മോഹിപ്പിക്കുന്നതെന്നും ചിലര്‍ കുറിച്ചിരിക്കുന്നു. ഇതു വരെയുള്ള ഫോട്ടോയില്‍ ഏറ്റവും സുന്ദരമായിട്ടുള്ളത് ഈ ചിത്രങ്ങളാണെന്നും തന്റേടം കൈ വിടരുത് കൂടെയുണ്ടെന്നും ചില ആരാധകര്‍ പറഞ്ഞു. ജസ്ലയുടെ ചിരിയില്‍ ദുഃഖം എടുത്തു കാണിക്കുന്നുവെന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കമന്റുകള്‍ക്കൊന്നും ജസ്ല മറുപടി നല്‍കിയിട്ടില്ല.
