News
വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്ക്കൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി യുവനടി
വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്ക്കൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി യുവനടി
ഇളയ ദളപതി വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്യുടെ സിനിമാ അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി തവണയായി ആരാധകര്‍ ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്. എന്നാല്‍ വിജയ് സേതുപതിക്കൊപ്പം ജെയ്സണ്‍ സഞ്ജയ് അഭിനയരംഗത്തേക്ക് എത്തുമെന്നും വാര്‍ത്തകള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സഞ്ജയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് യുവ നടിയായ രവീണ ദാഹ. ജില്ല എന്ന സിനിമയില്‍ വിജയ്ക്കൊപ്പം ബാലതാരമായി വേഷമിട്ട താരമാണ് രവീണ ദാഹയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് എത്തിയിരിക്കുന്നത്. രാക്ഷസന്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രവീണ ദാഹ. മിനിസ്‌ക്രീനിലും രവീണ ഇപ്പോള്‍ സജീവമാണ്.
ഒരു അഭിമുഖത്തിനിടെയാണ് ജെയ്സണിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം രവീണ വ്യക്തമാക്കിയത്. അതേസമയം, ജെയസണ്‍ ഇപ്പോള്‍ കാനഡയില്‍ സിനിമ സംബന്ധമായ കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.വിജയ് സേതുപതി വേഷമിട്ട ഉപ്പേന എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ജെയ്സണ്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. മാസ്റ്റര്‍ സിനിമയുടെ സെറ്റില്‍ വച്ച് ഇതേ കുറിച്ച് സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
