Malayalam
രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ അത് ലോകം മുഴുവന്‍ കാണുമ്പോള്‍ ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു; കുറിപ്പുമായി ഹരീഷ് പേരടി
രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ അത് ലോകം മുഴുവന്‍ കാണുമ്പോള്‍ ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു; കുറിപ്പുമായി ഹരീഷ് പേരടി
വടകര മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ച് നിയമസഭയിലെത്തിയ കെ.കെ രമയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ താന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;
എസ്എഫ്‌ഐയില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്. ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ ടിപിയെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു..
രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍..അത് ലോകം മുഴുവന്‍ കാണുമ്പോള്‍.. ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാന്‍, ഒരു നല്ല പ്രതിപക്ഷമാവാന്‍ അഭിവാദ്യങ്ങള്‍ …ലാല്‍സലാം…
തന്റെ അഭിപ്രായങ്ങളും നിലപാടുകളും എപ്പോഴും തുറന്ന് പയാറുള്ള താരമാണ് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് കൊവിഡ് രോഗിക്ക് ചികിത്സ എത്തിച്ചതില്‍ വിമര്‍ശനം അറിയിച്ച് താരം പങ്കുവെച്ച പോസ്റ്റും ഏറെ വൈറലായിരുന്നു. ‘ആരുമില്ലാത്ത ഒരു പാട് കോവിഡ് രോഗികള്‍ ഇനിയും ബാക്കിയുണ്ട്..
ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പര്‍ കിട്ടിയാല്‍ നല്ല ചികില്‍സ കിട്ടുമെന്നും..ശുപാര്‍ശ ചെയ്യാന്‍ ഏതെങ്കിലും പ്രമുഖര്‍ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത എന്നില്‍ ഉണ്ടാക്കിയത്…ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല…ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കില്‍ മുഖ്യമന്ത്രിയുടെ നമ്പര്‍ പരസ്യമാക്കുക…എല്ലാ പാവപ്പെട്ടവര്‍ക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങള്‍ അയക്കാമല്ലോ…ചെറുപ്പത്തില്‍ വായിച്ച നല്ലവനായ രാജാവിന്റെ കഥയാണ് എനിക്കൊര്‍മ്മ വന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
