Connect with us

‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’.., മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തി ഗിന്നസ് പക്രു; കമന്റുകളുമായി ആരാധകരും

Malayalam

‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’.., മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തി ഗിന്നസ് പക്രു; കമന്റുകളുമായി ആരാധകരും

‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’.., മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തി ഗിന്നസ് പക്രു; കമന്റുകളുമായി ആരാധകരും

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറാന്‍ സാധിച്ച താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഏറ്റവും കൂടുതലായി മകള്‍ ദീപ്തശ്രീയെ കുറിച്ചാണ് പക്രു പറയാറുള്ളത്. മകളുടെ ഇഷ്ടങ്ങളും മറ്റുമൊക്കെ പറയാറുള്ള താരം വീണ്ടും അവളുടെ ചിത്രങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കുന്ന ദീപ്തശ്രീയുടെ ചിത്രങ്ങളിലെ വൈവിധ്യവും സന്തോഷവുമൊക്കെ അതിന് നല്‍കിയ ക്യാപ്ഷനില്‍ അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ താരകുടുംബത്തിന് എല്ലാവിധ സ്നേഹാശംസകളും നേര്‍ന്ന് ആരാധകരും രംഗത്ത് എത്തി.

നടന്‍ ഗിന്നസ് പക്രു മകള്‍ ദീപ്ത കീര്‍ത്തിയുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയും ഭാര്യ ഗായത്രി മോഹന്‍ മകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയുമാണ് താരം പങ്കുവെച്ചത്. ‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’ എന്ന ക്യാപ്ഷനും നല്‍കിയിരുന്നു. രസകരമായ കാര്യം രണ്ട് കാലഘട്ടത്തിലുള്ള ഫോട്ടോസാണ് ഇതെന്നുള്ളതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളുടെ ചെറിയ പ്രായത്തില്‍ അച്ഛന്റെ അതേ പൊക്കത്തില്‍ എത്തി നില്‍ക്കുന്നതാണ് ആദ്യ ചിത്രത്തില്‍. പിന്നീട് മകള്‍ വളര്‍ന്ന് വലുതായി ഇപ്പോള്‍ അമ്മ ഗായത്രിയുടെ അത്രയും പൊക്കത്തില്‍ എത്തിയതാണ് രണ്ടാമത്തെ ഫോട്ടോയില്‍ കാണിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

2006 ലാണ് പക്രുവും ഗായത്രി മോഹനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ല്‍ മകള്‍ ദീപ്ത കീര്‍ത്തി ജനിക്കുകയും ചെയ്തു. ദീപ്തയ്ക്ക് മുന്‍പ് ഒരു കുഞ്ഞ് കൂടി ജനിച്ചിരുന്നെങ്കിലും ഒരാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളു. ഇപ്പോള്‍ പക്രുവിനെ പോലെ തന്നെ സെലിബ്രിറ്റിയാണ് മകള്‍ ദീപ്തകീര്‍ത്തി. പല വേദികളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ താരപുത്രി നിറഞ്ഞ് നില്‍ക്കുകയാണ്.

More in Malayalam

Trending

Recent

To Top