അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല…, ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്; സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് ഷിബ്ല ഫറ
അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല…, ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്; സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് ഷിബ്ല ഫറ
അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല…, ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്; സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് ഷിബ്ല ഫറ
മലയാളികള്‍ക്ക് പ്രിയങ്കരിയായി നടിയാണ് ഷിബ്ല ഫറ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം നടത്തിയ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് വലിയ ചര്‍ച്ചയായിരുന്നു.
ബ്രിമ്മിംഗ് ഫറ എന്ന് സ്വയം അഭിസംബോധന ചെയ്ത് സ്റ്റീരിയോടൈപ്പുകളെ വെട്ടിത്തിരുത്തി കൊണ്ടായിരുന്നു ഷിബ്ലയുടെ ഫോട്ടോഷൂട്ട്. മഞ്ഞ സ്വിം സ്യൂട്ടും സ്റ്റൈലായി പിന്നിയിട്ട നീണ്ട മുടിയുമായെത്തിയ ഫറയുടെ ഫോട്ടോഷൂട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഷിബ്ല ഫറ ഇപ്പോള്‍.
‘സ്വിം സ്യൂട്ടില്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തില്‍ സെക്സിയായ ഭാവങ്ങളോടെയല്ല ഞാന്‍ ആ ഫോട്ടോഷൂട്ടില്‍ ഇരുന്നത്. അത് കാണുന്നവര്‍ക്ക് മനസിലാകും. ഞാന്‍… ഞാനായി…. പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്.
അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകള്‍ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കുന്നത്. ഞാന്‍ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊര്‍ജം പകര്‍ന്ന നിരവധിപേരുണ്ട്.
‘സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലര്‍ത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന മായാനദിയിലെ ഡയലോഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.’
സ്വിം സ്യൂട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഭര്‍ത്താവിനോട് ഇക്കാര്യങ്ങളെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് വിലക്കുകയല്ല ചെയ്തത്. സൈബര്‍ ബുള്ളിയിങ് എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണം പറഞ്ഞ് തന്ന് മനസിന് കരുത്താര്‍ജിക്കാന്‍ ഊര്‍ജം നല്‍കുകയാണ് അദ്ദേഹം ചെയ്തത്’ ഷിബ്ല ഫറ പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....