Connect with us

ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈം ഗീക ദാ രിദ്ര്യത്തേയും ഹണി റോസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്, വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റീ ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?; നടി ഫറ ഷിബ്‌ല

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഹണിറോസിന് കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു ഹണി റോസ്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അശ്ലീല കമന്റിട്ട 27 പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പിന്നാലെ ഒരാള് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഹണി റോസിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഫറ ഷിബ്‌ല. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്? എന്നാണ് ഫറ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. ‌

ഫറയുടെ കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു;

സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ “എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു” -അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല.

മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്‌സ്‌നെയും ഈ നാടിന്റെ ലൈം ഗീക ദാ രിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?

സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത് ?” എന്ന് എങ്കിലും പരാമർശികാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.!

ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇൻഫ്‌ലുൻസ് ചെയ്യാൻ സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാൽ ഉദ്ദേശ്യത്തേക്കാൾ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാർമികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല എന്നാണ് ഫറ ഷിബ്‌ല പറയുന്നത്.

More in Malayalam

Trending

Recent

To Top