News
നടി എമി ജാക്സണും പങ്കാളിയും വേര്‍പിരിയുന്നു, ആരാധകരില്‍ സംശയം ജനിപ്പിച്ച് ആ സംഭവങ്ങള്‍!
നടി എമി ജാക്സണും പങ്കാളിയും വേര്‍പിരിയുന്നു, ആരാധകരില്‍ സംശയം ജനിപ്പിച്ച് ആ സംഭവങ്ങള്‍!
നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ലോകത്തിന് സുപരിചിതയായ നടിയാണ് എമി ജാക്സണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ നടി എമി ജാക്സണും പങ്കാളിയുമായ ജോര്‍ജും പിരിയുന്നു എന്ന് സൂചനകളാണ് പുറത്ത് വരുന്നത്.
ബോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജോര്‍ജിനൊപ്പമുള്ള ചിത്രങ്ങള്‍ എമി സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയതതിനെ തുടര്‍ന്നാണ് ഇത്തരമൊരു സംശയത്തിന് കാരണം. 2019ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു.
ഇരുവരും വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. വിവാഹം നിശ്ചയിച്ച വര്‍ഷം തന്നെയാണ് എമിക്കും ജോര്‍ജിനും ആണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച സമയത്ത് ജോര്‍ജിനൊപ്പമുള്ള ചിത്രമാണ് എമി പങ്കുവെച്ചിരുന്നത്. നിലവില്‍ ആ ചിത്രവും താരം നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി എമി ജാക്സണ് അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. നിലവില്‍ മോഡലിങ്ങിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന് 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്. എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് അരംങ്ങേറിയത്.
