Malayalam
തനിക്ക് ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ളത് മമ്മൂട്ടിയോടും ഷാരൂഖ് ഖാനോടും, ആകര്‍ഷണം തോന്നിയത് ആ നടിയോട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
തനിക്ക് ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ളത് മമ്മൂട്ടിയോടും ഷാരൂഖ് ഖാനോടും, ആകര്‍ഷണം തോന്നിയത് ആ നടിയോട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലുമെല്ലാം ഇതിനോടകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായി. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം അനൗണ്‍സ് ചെയ്ത സന്തോഷത്തിലാണ് ദുല്‍ഖര്‍.
ഇപ്പോഴിതാ തനിക്കേറെ ആകര്‍ഷണം തോന്നിയിട്ടുള്ള അഭിനേതാക്കള്‍ ആരെന്ന ചോദ്യത്തിന് ദുല്‍ഖര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ള പുരുഷന്മാരായി ദുല്‍ഖര്‍ എടുത്ത് പറഞ്ഞത് ഷാരൂഖ് ഖാന്റെയും മമ്മൂട്ടിയുടെയും പേരാണ്. നടിമാരില്‍ ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ളത് പ്രിയങ്ക ചോപ്രയോടും ശോഭനയോടുമാണെന്ന് ദുല്‍ഖര്‍ പറയുന്നു.
”സ്ത്രീകളില്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ പ്രിയങ്ക ചോപ്രയുടെ പേരു പറയും, കഴിവുറ്റ ഒരു നടിയെന്ന രീതിയിലും സ്‌റ്റൈല്‍ ഐക്കണ്‍ എന്ന രീതിയിലും പ്രിയങ്ക തന്നെ. അവരുടെ നിലപാടുകള്‍ എനിക്കിഷ്ടമാണ്. ഇന്ത്യന്‍ സംസ്‌കാരത്തോടും വെസ്റ്റേണ്‍ സംസ്‌കാരത്തോടും അനായാസേന അവര്‍ പൊരുത്തപ്പെട്ടു പോവുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നാണെങ്കില്‍, ശോഭന മാഡമാണ് ആ വ്യക്തി. അവരെപ്പോഴും കരുത്തുറ്റ, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്.
അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും അവര്‍ മുറുകെ പിടിച്ചു, ഇപ്പോഴും വിജയകരമായി, ഗ്രേസോടെ ആ നൃത്തസപര്യ തുടരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാനായത് അവിശ്വസനീയമായൊരു അനുഭവമാായിരുന്നു. അവര്‍ പോകുന്നിടത്തുനിന്നെല്ലാം ആദരവ് പിടിച്ചുപറ്റുന്ന വ്യക്തിത്വമാണ്’; എന്നും ദുല്‍ഖര്‍ പറയുന്നു.
മറ്റുള്ളവരെയെന്ന പോലെ ഒരു നടന്‍ എന്ന രീതിയിലും സ്‌റ്റൈല്‍ ഐക്കണ്‍ എന്ന നിലയിലും വാപ്പച്ചി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറുന്നു. ഓരോ രക്ഷിതാക്കളും കുട്ടികള്‍ക്ക് റോള്‍ മോഡലുകളാണ്. വാപ്പച്ചിയെ എപ്പോഴും ഒരു അടിപൊളി വ്യക്തിയായി തോന്നിയിട്ടുണ്ട്, അദ്ദേഹമെന്നെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവാം, വസ്ത്രങ്ങളോടും സ്‌റ്റൈലിംഗിനോടും എനിക്കിത്ര ഇഷ്ടമെന്നും താരം പറയുന്നു.
