Malayalam
ഫാദേഴ്‌സ് ഡേയില്‍ ആശംസയ്‌ക്കൊപ്പം വ്യത്യസ്ഥമായ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഫാദേഴ്‌സ് ഡേയില്‍ ആശംസയ്‌ക്കൊപ്പം വ്യത്യസ്ഥമായ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഫാദേഴ്‌സ് ഡേ ആയ ഇന്ന് ആശംസകയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ചിത്രവും ഏറെ വൈറലാകുന്നു. അച്ഛന്‍ മമ്മൂട്ടി തന്റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയും. ഗ്ലാസില്‍ എന്തോ കുടിച്ചുകൊണ്ട് അപ്പൂപ്പനു മുന്നില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിനെയും ചിത്രത്തില്‍ കാണാം.
ഇക്കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍. പേരക്കുട്ടിക്ക് ജന്മദിനാശംസകളുമായി മറിയത്തിന്റെ ചിത്രം മമ്മൂട്ടി അന്ന് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പര്‍വ്വ’മാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രം. ശ്രീനാഥ് രാജേന്ദ്രന്റെ ‘കുറുപ്പ്’, റോഷന്‍ ആന്‍ഡ്രൂസിന്റെ ‘സല്യൂട്ട’് എന്നിവയാണ് മലയാളത്തില്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
അതേസമയം, മമ്മൂട്ടിയുടെ ഒരു അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ആര്‍ത്തി. കാശിനോടല്ല. അതൊരു അടങ്ങാത്ത ആര്‍ത്തിയാണ്. ഞാനിത്രയും കഥകള്‍ കേള്‍ക്കുന്നതും ഇത്രയും സിനിമകളുടെ എണ്ണം കൂടുന്നതുമൊക്കെ അഭിനയത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കൊണ്ടാണ്. അങ്ങനൊരെണ്ണം ചെയ്യണം, ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമാണത്,’എന്നും മമ്മൂട്ടി പറഞ്ഞു.
”സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ യാതൊരുവിധ മുന്‍വിധികളോടെയുമല്ല ഇരിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ചിത്രം നൂറു ദിവസം ഓടുമെന്നോ ഹിറ്റാകുമെന്നോ പറയാനുള്ള യാതൊരു കഴിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.’അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ്. പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. കാരണം നല്ല സംവിധായകരുണ്ട് ഇവിടെ. നമുക്ക് കാലത്തേ പോയി നിന്നുകൊടുത്താല്‍ പോരെ’, മമ്മൂട്ടി പറഞ്ഞു.
