Malayalam
അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും താന്‍ അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങിയത്, പക്ഷേ ഏറ്റവും ഇഷ്ടമുള്ള ജോലി അഭിനയമല്ല
അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും താന്‍ അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങിയത്, പക്ഷേ ഏറ്റവും ഇഷ്ടമുള്ള ജോലി അഭിനയമല്ല
മലയാളി പ്രേക്ഷകര്‍ക്കേറ സുപരിചിതനാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഡ് ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമാരംഗത്ത് തുടരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.
അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും താന്‍ അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങിച്ചിട്ടുള്ളതാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറയുന്നു. ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ മാത്രമേ തേടി വന്നിട്ടുള്ളൂ. ബാക്കി അഭിനയിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങിച്ചിട്ടുള്ളതാണ്.
ചെറിയ വേഷങ്ങള്‍ ആണെങ്കിലും എന്റേതായ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അഭിനയിപ്പിച്ച് ഫലിപ്പിക്കേണ്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഹോംവര്‍ക്ക് ചെയ്യാറുണ്ട്. അഭിനയമാണ് എളുപ്പം. രാവിലെ പോയി സീന്‍ പഠിച്ച് ചെയ്താല്‍ മതി. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി സംവിധാനമാണ്. സിനിമ പ്രേക്ഷകര്‍ക്കിഷ്ടമായി എന്നുപറയുമ്പോള്‍ ലഭിക്കുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്,’ എന്നും ജൂഡ് വ്യക്തമാക്കി.
അതേസമയം, ഓം ശാന്തി ഓശാന, ഒരു മുത്തശ്ശിഗദ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ ് ജൂഡ് സാറാസുമായി എത്തിയത്. സാറാസിന് മുന്‍പ് മറ്റൊരു ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയം പ്രമേയമാക്കിയുളള ഒരു ചിത്രമാണ് ജൂഡ് പ്രഖ്യാപിച്ചത്.
സിനിമ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി നല്‍കിയ മുന്നറിയിപ്പ് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ജൂഡ്. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രളയം പ്രമേയമാക്കിയുളള ചിത്രത്തിന്റെ ലൊക്കേഷന്‍ കൃത്യമായി കിട്ടിയതെന്ന് സംവിധായകന്‍ പറയുന്നു. ‘വലിയൊരു ഗ്രാമം സെറ്റിടണമായിരുന്നു. വെളളം കയറുന്നതും ആളുകള്‍ അതില്‍ മുങ്ങിപ്പോവുന്നതുമൊക്കെ ഷൂട്ട് ചെയ്യുന്നതിന് ഒരു പ്ലാനുണ്ടായിരുന്നു’.
‘അപ്പോ ആ പ്ലാന് വേണ്ടി ഒരു ആറുമാസം കേരളത്തില്‍ ലൊക്കേഷനുകള്‍ നോക്കി. ഒരുപാട് അലഞ്ഞിട്ടാണ് ലൊക്കേഷന്‍ കിട്ടിയത്. അപ്പോ അവിടെ നമ്മള് സെറ്റിടാന്‍ വേണ്ടി അടുത്ത ആഴ്ച ജെസിബി കേറ്റാം എന്ന ചിന്തയില്‍ നില്‍ക്കുമ്പോളാണ് ലോക്ഡൗണ്‍ വരുന്നത്. അതിന് എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂക്ക പറഞ്ഞിരുന്നു; കോവിഡ് എന്ന സാധനം വരുന്നുണ്ട്. ഒരുപക്ഷെ ഇന്‍ഡസ്ട്രി മൊത്തം സ്റ്റോപ്പ് ആയേക്കാം എന്ന്’.
അന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇത് ഇത്ര വലിയ സംഭവമാണെന്ന് ഞങ്ങള് വിചാരിച്ചില്ല. മുന്‍കൂട്ടി അദ്ദേഹം പറഞ്ഞിരുന്നത് കൊണ്ട് ഇത് പ്ലാന്‍ ചെയ്താല്‍ പൊളിയുമെന്ന് മനസിലായി. അതുകൊണ്ട് സെറ്റ് വര്‍ക്കൊന്നും പ്ലാന്‍ ചെയ്തില്ല. ഇല്ലായിരുന്നെങ്കില്‍ നമ്മള് സെറ്റ് വര്‍ക്കിന് ഇറങ്ങി കാശ് മൊത്തം വെറുതെ ആയിപ്പോയെന’എന്നും ജൂഡ് ആന്റണി പറഞ്ഞു.
