Connect with us

എന്നെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…എന്റെ കയ്യില്‍ പണമുണ്ട്!; ബിഷപ്പേ…., ഞാനിറങ്ങി കേട്ടോ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജാമ്യം കിട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ‘ദിലീപേട്ടന്‍സ് ട്രോള്‍ പൂരം’

Malayalam

എന്നെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…എന്റെ കയ്യില്‍ പണമുണ്ട്!; ബിഷപ്പേ…., ഞാനിറങ്ങി കേട്ടോ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജാമ്യം കിട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ‘ദിലീപേട്ടന്‍സ് ട്രോള്‍ പൂരം’

എന്നെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…എന്റെ കയ്യില്‍ പണമുണ്ട്!; ബിഷപ്പേ…., ഞാനിറങ്ങി കേട്ടോ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജാമ്യം കിട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ‘ദിലീപേട്ടന്‍സ് ട്രോള്‍ പൂരം’

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. കന്യാസ്ത്രീ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പമാണ് കൂടുതല്‍ ട്രോളുകളും. ദിലീപിന്റെ ഫാന്‍സിനെ കളിയാക്കിയും ട്രോളുകളുണ്ട്.

ബിഷപ്പേ…, ഞാന്‍ റിലീസായി.., പാര്‍ട്ടിയില്ലേ ദിലീപേ.., എന്നെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ…എന്റെ കയ്യില്‍ പണമുണ്ട്! എന്നു തുടങ്ങി മഞ്ജു വാര്യരുടെ പേജില്‍ വരെ ദിലീപിനെ പൊങ്കാലയിടുകയാണ്. അത് മാത്രമല്ല, കമന്റുകള്‍ വേറെയുമുണ്ട്. ദിലീപിട്ടേനു ജാമ്യം കടുത്ത ഉപാധികളോടെയാണ്. പുറത്തുപോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണം ! സാനിട്ടൈസര്‍ ഉപയോഗിക്കണം ! സാമൂഹ്യകലം കൃത്യമായും പാലിക്കുക ! ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുക ! സൈഡ് മിറര്‍ നിര്‍ബന്ധമായും ഉപയോഗിക്കുക പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കോടതി പാസ്‌പോര്‍ട്ട് ഓഫിസില്‍ കൊണ്ടുപോയി പുതുക്കി തിരിച്ചു നല്‍കും ! പറ്റുമെങ്കില്‍ രക്തം ദാനം ചെയ്യുക ! എന്നാണ് ഒരു കമന്റ്.

എന്ത് തന്നെ ആയാലും വിധിയിക്ക് പിന്നാലെ ദിലീപ് അനുകൂലികളും ട്രോളുകളെയും കമന്റുകളെയും പ്രതിരോധിച്ച് എത്തിയിട്ടുണ്ട്. കടുത്ത സൈബര്‍ ആക്രമണം തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും.ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.

എന്നാല്‍ ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നായിരുന്നു ദിലീപിന്റെ വാദം. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഡാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതുവരെയും ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയിലില്ല. ഇതെങ്ങനെ ഗൂഡാലോചനയാവുമെന്നും പ്രതിഭാഗം ചോദിച്ചിരുന്നു.

എന്നാല്‍ പിന്നീട് ദിലീപ് നടത്തിയത് ഗൂഡാലോചന തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഇതിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് സുഹൃത്തുക്കളായ ശരത്ത്, ഷൈജു ചെമ്മനങ്ങാട് തുടങ്ങിയവരെ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.

അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടന്‍തന്നെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.

ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാന്‍ രാമന്‍പിള്ള ആധാരമാക്കിയിരുന്നു. വിധിയുടെ തൊട്ട് മുന്‍പ് ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിന് മുന്‍പിലും ക്രൈം ബ്രാജ് സംഘം എത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ വ്യവസ്ഥകളോടയുള്ള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍.

More in Malayalam

Trending

Recent

To Top