Malayalam
അത് പോലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികള്‍ അറിയാതിരിക്കാന്‍ ബസ് പോകുന്ന സമയത്ത് ഞാന്‍ ഓടി വീടിനു അകത്ത് കയറുമായിരുന്നു; തുറന്ന് പറഞ്ഞ് ദിലീപ്
അത് പോലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികള്‍ അറിയാതിരിക്കാന്‍ ബസ് പോകുന്ന സമയത്ത് ഞാന്‍ ഓടി വീടിനു അകത്ത് കയറുമായിരുന്നു; തുറന്ന് പറഞ്ഞ് ദിലീപ്
നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ആണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.
കുട്ടിക്കാലത്തു വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പണക്കാരുടെ മക്കള്‍ എല്ലാം ബസ്സില്‍ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. വീടിന്റെ മുന്നില്‍ കൂടിയാണ് ബസ് പോകുന്നത്. ബസ് പോകുന്ന സമയത്ത് ഞാന്‍ ഓടി വീടിനു അകത്ത് കയറുമായിരുന്നു. എന്നിട്ട് ബസ് പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ വീടിന്റെ പുറത്ത് ഇറങ്ങൂ. കാരണം അത് പോലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികള്‍ അറിയാതിരിക്കാന്‍ ആണ് അന്ന് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ദൈവത്തിന്റെ അനുഗ്രത്താല്‍ എന്റെ ചെറിയ വരുമാനം കൊണ്ട് കുറച്ച് ആളുകള്‍ക്ക് എങ്കിലും അവരുടെ സ്വപ്നമായ വീടെന്ന ആഗ്രഹം എനിക്ക് ഇന്ന് നിറവേറ്റി കൊടുക്കാന്‍ സാധിച്ചെന്നും അതിനു ദൈവത്തോട് ഒരുപാട് നന്ദി ഉണ്ടെന്നും ആയിരുന്നു ദിലീപ് വ്യക്തമാക്കിയത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയുടെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയുടെ വീഡിയോ വൈറലായിരുന്നു. ദിലീപ് ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്. കാവ്യയുടെ നീലേശ്വരത്തെ വീട്ടില്‍ നിന്നുള്ള ദൃശ്യമാണെന്നാണ് സൂചന. നടിയുടെ സഹോദരന്‍ മിഥുന്റെ കുഞ്ഞിനോടൊപ്പം മുറ്റത്ത് നിന്ന് കളിക്കുന്ന വീഡിയോണ് പ്രചരിക്കുന്നത്. മഹാലക്ഷ്മിയുടെ ഈ വീഡിയോ നേരത്തേയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ സ്ഥലമോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. എന്നാല്‍ വീണ്ടും താരപുത്രിയുടെ ആ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ അധികം കാണാറില്ലായിരുന്നു. കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് മഹാലക്ഷമിയുടെ ചിത്രം ആദ്യമായി താരങ്ങള്‍ പുറത്ത് വിടുന്നത്. പൊതുവേദിയിലും മഹാലക്ഷ്മിയെ അധികം കൊണ്ട് വരാറില്ല. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും മകള്‍ മീനാക്ഷിയും എത്തിയിരുന്നു. എന്നാല്‍ അന്നും മകള്‍ മഹാലക്ഷ്മിയെ കണ്ടിരുന്നില്ല.
ഈ അടുത്ത കാലത്ത് മഹാലക്ഷ്മിയുടെ ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസയുമായി മഹാലക്ഷ്മിയും എത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു അടൂരിന് ഇവര്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. മഹാലക്ഷ്മി ആയിരുന്നു ആ വീഡിയോയിലെ ഹൈലൈറ്റ്. സൂം മീറ്റിനിടെ കാവ്യയോട് മഹാലക്ഷ്മി മുടി കെട്ടിത്തരാനും പറയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനേയും കാവ്യയേയും മഹാലക്ഷമിയേയും ഒരുമിച്ച് കാണുന്നത്.
മഹാലക്ഷ്മിയുടെ വീഡിയോ വൈറലായതോടെ ദിലീപിന്റെ വ്യക്തി ജീവിതം ഒരു വശത്ത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. താരത്തിന്റെ ജീവിതത്തെ ചൊല്ലി കുഞ്ഞിനെ വിമര്‍ശിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. മഹാലക്ഷ്മി ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ ഫോട്ടോകോപ്പിയാണ് മഹാലക്ഷമി എന്നാണ് ഒരു കൂട്ടം പേര്‍ പറയുന്നത്. എന്നാല്‍ ദിലീപിനേയും മീനാക്ഷിയേയും പോലെയുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നുണ്ട്. മഹാലക്ഷ്മി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
