Malayalam
കൂറുമാറിയവരെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കി; ശേഷം മൈ സാന്റയില്‍ അവസരവും!; കൂറുമാറിയ സാക്ഷികളെല്ലാം ഒരേ സിനിമയില്‍
കൂറുമാറിയവരെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കി; ശേഷം മൈ സാന്റയില്‍ അവസരവും!; കൂറുമാറിയ സാക്ഷികളെല്ലാം ഒരേ സിനിമയില്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലുമായി നിറഞ്ഞ് നില്ക്കുന്ന സംഭവം ആണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സംഭവം ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ദിലീപിനെതിരം സാക്ഷി പറഞ്ഞവരില്‍ ഇരുപത് പേരായിരുന്നു ഒരു കൂസലുമില്ലാതെ കൂറുമാറിയത്. ഇത് കേരളക്കരയാകെ ഞെട്ടിച്ചിരുന്നു.
ദിലീപിന്റെ കയ്യില്‍ നിന്ന് പണം പറ്റിയ ശേഷമാണ് ഈ സാക്ഷികള്‍ കൂറുമാറിയതെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോള്‍ട്ടുകള്‍. എന്നാല്‍ കോടികള്‍ പറഞ്ഞതില്‍ നിന്നും വളരെ ചെറിയൊരു തുക മാത്രമാണ് ദിലീപ് നല്‍കിയതെന്നും ദിലീപിന്റെ ചിത്രമായ മൈ സാന്റയില്‍ അഭിനയിക്കാന്‍ അഞ്ച് പേര്‍ക്ക് അവസരവുമാണ് നല്‍കിയതെന്നാണ് ഇപ്പോള്‍ വരുന്നത്. ഇതിലെ അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തത് ആണ്. മാത്രമല്ല, കൂറുമായ സാക്ഷികള്‍ ദിലീപിന്റെ സാന്റയിലെത്തിയത് യാഥിര്‍ശ്ചികമായി സംഭവിച്ചതാണ് എന്നാണ് ദിലീപി പറഞ്ഞത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് പ്രോസിക്യൂഷന് ചെയ്തത്.
എന്നാല്‍ നേരത്തെ തന്നെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തിരുന്ന ഒരു താരത്തിനൊഴികെ ബാക്കി എല്ലാവരെയും ദിലീപിന്റെ ആവശ്യപ്രകാരം.., അതും നിര്‍ബന്ധപ്രകാരം ചിത്രത്തിലെടുത്തു എന്നാണ് വിവരം. നേരത്തെ തീരുമാനിച്ചിരുന്ന താരങ്ങളെ ഒഴിവാക്കിയായിരുന്നു ഈ നീക്കം. മാത്രമല്ല, കൂറുമാറിയ ഈ താരങ്ങള്‍ക്ക് ദിലീപ് പൈസ അധികം നല്‍കിയെന്നും ഇത് സംബന്ധിച്ചി നിര്‍മാതാവും ദിലീപും തമ്മില്‍ സ്വരച്ചേര്‍ച്ച കുറവുണ്ടായെന്നും ബൈജു കൊട്ടാരക്കര അറിയിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരന് അനൂപിന്റെയും വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളാണ് പരിശോധനയ്ക്ക് അയച്ചു കൊടുത്തത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇനിയും വരാനുണ്ടെന്നാണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും കഴിഞ്ഞു. പരിശോധനാഫലങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണസംഘം വിളിച്ചു വരുത്തുന്നുണ്ട്.
അതേസമയം, ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യത്തില്‍ വൈകിട്ടോടു കൂടി അന്തിമ തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടിനല്കിയിരിക്കുകയാണ്. 10 ദിവസം ആണ് കൂടുതല്‍ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളില്‍ മൂന്ന് പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളില്‍ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. എന്നാല്‍ ഇതില്‍ ചില സാക്ഷികള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
