Malayalam
മാഡം കൊച്ചിക്കാരി.., ദിലീപിന്റെ നായികയായി തിളങ്ങി, പഠിച്ചതെല്ലാം തിരുവനന്തപുരത്ത്? ; മാഡത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ!
മാഡം കൊച്ചിക്കാരി.., ദിലീപിന്റെ നായികയായി തിളങ്ങി, പഠിച്ചതെല്ലാം തിരുവനന്തപുരത്ത്? ; മാഡത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിനേ തിങ്കളാഴ്ചയായിരുന്നു കോടതി ജാമ്യം മനുവദിച്ചത്. ഇതിനു പിന്നാലെ ഈ കേസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം തന്നെ വിശേഷിപ്പിക്കാവുന്ന മാഡത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലടക്കം മാഡത്തെ ഉടന്‍ കണ്ട് പിടിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ തന്നെ മാഡത്തിന്റെ പേരും ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച് താന്‍ അകത്തായി എന്ന തരത്തില്‍ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയില്‍ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നല്‍കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ദിലീപിന്റെ വീട്ടിലേയ്ക്ക് മാഡം എത്തിയിരുന്നുവെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നുള്ള കാര്യം ഇതുവരെയും പുറത്തായിട്ടില്ല. മാഡം എന്നു പറയുന്നത് നടി ആണെന്നും ദിലീപിന് അത്രയ്ക്കും വേണ്ടപ്പെട്ട സ്ത്രീയാണെന്നും ഇവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ദിലീപ് ഈ പെടാപ്പാട് ഒക്കെ പെടുന്നതെന്നുമാണ് വിവരം.
എന്നാല്‍ മാഡം എന്ന നടി ദിലീപിന്റെ നായികയായിരുന്നുവെന്നും കൊച്ചി സ്വദേശിനിയായ നടി തിരുവനന്തപുരത്താണ് പഠിച്ചതെന്നും ഇപ്പോള്‍ കൊച്ചിയിലാണ് താമസമെന്നുമാണ് പുറത്ത് വരുന്ന ചില സ്ഥിരീകരിക്കാത്ത വിവരം. അതേസമയം പലര്‍ക്കും മാഡത്തെ അറിയാമെന്നും പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതിനാലും സംശയത്തിന്റെ നിഴലിലും ഒരു സ്ത്രീയുടെ പേരെടുത്ത് പറയാന്‍ കഴിയാത്തതിനാല്‍ തുറന്ന് പറയാത്തതാണെന്നുമാണ് വിവരം. കൊച്ചി സ്വദേശിനിയായ മാഡം പഠിച്ചത് തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലും ആയതിനാല്‍ തന്നെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
അതേസമയം, നടന്‍ ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്. വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന്കൂടിയാണ് നടപടി
ആലുവയിലെ ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ 2017 നവംബര്‍ 15 ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.
അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകന്‍ രാമന്‍പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാന്‍ രാമന്‍പിള്ള ആധാരമാക്കിയിരുന്നു.
