Connect with us

ഭാമ അന്ന് കൂറുമാറി സമ്പാദിച്ചത് ഹേറ്റേഴ്‌സിനെ മാത്രം…, ലേഡിസൂപ്പര്‍ സ്റ്റാറിന് അന്നും ഇന്നും ഒറ്റ നിലപാട് തന്നെ!; ഇപ്പോള്‍ ഭാമയ്ക്ക് സംഭവിച്ചത് കൂട്ടുകാരിയെ ചതിച്ചതു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയ

Malayalam

ഭാമ അന്ന് കൂറുമാറി സമ്പാദിച്ചത് ഹേറ്റേഴ്‌സിനെ മാത്രം…, ലേഡിസൂപ്പര്‍ സ്റ്റാറിന് അന്നും ഇന്നും ഒറ്റ നിലപാട് തന്നെ!; ഇപ്പോള്‍ ഭാമയ്ക്ക് സംഭവിച്ചത് കൂട്ടുകാരിയെ ചതിച്ചതു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയ

ഭാമ അന്ന് കൂറുമാറി സമ്പാദിച്ചത് ഹേറ്റേഴ്‌സിനെ മാത്രം…, ലേഡിസൂപ്പര്‍ സ്റ്റാറിന് അന്നും ഇന്നും ഒറ്റ നിലപാട് തന്നെ!; ഇപ്പോള്‍ ഭാമയ്ക്ക് സംഭവിച്ചത് കൂട്ടുകാരിയെ ചതിച്ചതു കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയ

കേരളക്കര ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പീഢനത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്നുള്ള കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം. ആക്രമിക്കപ്പെട്ടത് മലയാള സിനിമയിലെ മിന്നും താരം. ദിവസങ്ങള്‍ കഴിയും തോറും ഓരോ വിവരങ്ങളായി പുറത്തെത്താന്‍ തുടങ്ങി. അതില്‍ ജനപ്രിയ നായകന്‍ എന്ന വിശേഷണമുള്ള ദിലീപിന്റെ പേരും ഉയര്‍ന്നു വന്നു. അത് മാത്രമല്ല, സിനിമയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് സാക്ഷികള്‍ അണിനിരന്ന ഒരു കേസ് കൂടിയായിരുന്നു ഇത്. ഈ കേസില്‍ നിന്നും ഇരുപത് സാക്ഷികളായിരുന്നു ഒറ്റയടിക്ക് കൂറുമാറിയത്. അതില്‍ മുന്നില്‍ നിന്ന പേര് നടി ഭാമയുടേത് ആയിരുന്നു. അതിനൊരു കാരണവും ഉണ്ട്.

ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. നടി ദിലീപിന് വേണ്ടിയാണ് കൂറുമാറിയതെന്ന വാര്‍ത്തകള്‍ വന്നതോടെ നടിയ്ക്ക് എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. ഇതിലൂടെ ഭാമ സൃഷ്ടിച്ചെടുത്തത് ചില്ലറ ഹേറ്റേഴ്‌സിനെ ഒന്നുമല്ല. ഈ ഇടയ്ക്ക് പോലും നടി കൂറുമാറിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ താരത്തെ പിന്തുടരുന്നവരുടെ എണ്ണാം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.

തുടക്കത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഭാമയ്ക്ക് ഇപ്പോഴുള്ളതാകട്ടെ 962 കെ ഫോളോവേഴ്‌സാണ്. ഇതില്‍ നിന്ന് തന്നെ ഭാമയെ ആരാധകര്‍ വെറുത്തു തുടങ്ങി എന്നാണ് പറയുന്നത്. ഇപ്പോഴെങ്കിലും തെറ്റ് മനസിലായി കാണുമല്ലോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
നടി കൂറുമാറിയതിന് പിന്നാലെയായിരുന്നു നടിയുടെ വിവാഹം. വിവാഹത്തില്‍ നിറ സാന്നിധ്യമായി തിളങ്ങി നിന്നിരുന്നത് കാവ്യയും ദിലീപും ആയിരുന്നു. അത് പോലെ തന്നെ അത്യാഡംബരമായി ആയിരുന്നു ഭാമയുടെ വിവാഹം നടന്നതും. ഡയമെണ്ട് നെക്ലേസും രത്നങ്ങള്‍ പതിപ്പിച്ച ലെഹങ്കയും ഒക്കെ എവിടെ നിന്നാണ് എന്നുള്ള കാര്യവും ചര്‍ച്ചയായിരുന്നു.

ഇതെല്ലാം തന്നെ കൂറുമാറിയതിന് ദിലീപ് നല്‍കിയ സമ്മാനമാണെന്നായിരുന്നു പിന്നീടത്തെ ചര്‍ച്ചാ വിഷയം. ആഢംബരമായി.., രാജ്ഞിയെ പോലെ ഒരുങ്ങി വന്നതും കല്യാണം അതിഗംഭീരമായി അണിഞ്ഞൊരുങ്ങിയതെല്ലാം ദിലീപിന്റെ പൈസയാണ് എന്നാണ് ചിലര്‍ പറയുന്നത്. തുടക്ക കാലത്ത് നാടന്‍ ലുക്കിലെത്തിയ ഭാമയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. കാവ്യ മാധവന്‍ കഴിഞ്ഞാല്‍ അക്കാലത്ത് മലയാള സിനിമയിലെ ശാലീന സുന്ദരിയായി ചിലരെങ്കിലും കണക്കായിരുന്നത് ഭാമയെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം പോയി എന്നു വേണം കരുതാന്‍.

എന്നാല്‍ ഈ സാഹചര്യത്തില്‍ മഞ്ജു വാര്യരുടെ നിലപാടുകളും തീരുമാനങ്ങളുമെല്ലാം തന്നെയും ചര്‍ച്ചയാകുന്നുണ്ട്. തുടക്കം മുതല്‍ ഇതുവരെയും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിത്വമാണ് മഞ്ജുവിന്റേത്. നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്ക് അത് സന്തോഷമായിരുന്നു എങ്കിലും താരത്തിന് ഇപ്പോഴുള്ളത്ര പിന്തുണ ഒന്നും തന്നെ അന്ന് ലഭിച്ചിരുന്നില്ല. വമ്പന്‍ മേക്കോവറും നിലപാടുകളും എല്ലാം കൊണ്ടും മഞ്ജുവിന്റെ ഗ്രാഫ് കുത്തനെ കയറുകയാണ് ഉണ്ടായത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉഇയര്‍ന്നു വരുന്നതിനു മുമ്പ് തന്നെ ഇതിന് പിന്നില്‍ കൃത്യമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പരസ്യമായി തുറന്ന് പറഞ്ഞ് വ്യക്തിയായിരുന്നു മഞ്ജു വാര്യര്‍. കേസില്‍ ഫോണ്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞപ്പോഴും ദിലീപ് മഞ്ജുവിന്റെ പേര് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചിരുന്നു. കേസിന്റെ ആദ്യ ഭാഗം മുതല്‍ തന്നെ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പോലീസ് മഞ്ജു വാര്യരുടെ രഹസ്യ മൊഴി എടുത്തു എന്നുള്ള വിവരവും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രഹസ്യ മൊഴി ആയതിനാല്‍ തന്നെ അത് ഇപ്പോള്‍ പുറത്ത് പറയില്ല. അത് മാത്രമല്ല, കേരളക്കരയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദിലീപും മഞ്ജുവും വേര്‍ പിരിഞ്ഞത്. സാധാരണ രണ്ട് താരങ്ങള്‍.., അതും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന താരങ്ങള്‍ വേര്‍പിരിയുമ്പോള്‍ അതിന്റെ കാരണവും പരസ്പരമുള്ള ചെളിവാരല്‍ തേയ്ക്കലുകള്‍ക്കോ മഞ്ജു മുതിര്‍ന്നിരുന്നില്ല. നാളുകളേറെ ആയിട്ടും ഇവര്‍ തമ്മില്‍ പിരിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും പുറത്തെത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ മഞ്ജു ദിലീപിനെ ഒറ്റിക്കൊടുക്കില്ല എന്നും തന്റെ മകളുടെ അച്ഛനാണ് എന്നുള്ള പരിഗണനയെല്ലാം മഞ്ജു ദിലീപിന് നല്‍കുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് വളരെ മാന്യമായി അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നും ഇനിയും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുമെന്നുമായിരുന്നു മഞ്ജു മറുപടി നല്‍കിയത്. വേര്‍പിരിഞ്ഞിട്ടും ദിലീപിനെ അദ്ദേഹമെന്നാണ് മഞ്ജു അഭിസംബോദന ചെയ്തിരുന്നത്. ഇത് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മഞ്ജുവിന് ഇപ്പോഴും തന്റെ ഭര്‍ത്താവായിരുന്ന ദിലീപിനോട് ഇഷ്ടമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

More in Malayalam

Trending

Recent

To Top