Malayalam
മാഡത്തിന് വേണ്ടി കുറ്റവാളിയുടെ മുഖം മൂടിയണിഞ്ഞ് ദിലീപ്.., നടന് എന്തിന് മാഡത്തെ ഭയക്കുന്നു? കഴിഞ്ഞ ദിവസം രാത്രിയില്‍ മാഡം ദിലീപിന്റെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍!
മാഡത്തിന് വേണ്ടി കുറ്റവാളിയുടെ മുഖം മൂടിയണിഞ്ഞ് ദിലീപ്.., നടന് എന്തിന് മാഡത്തെ ഭയക്കുന്നു? കഴിഞ്ഞ ദിവസം രാത്രിയില്‍ മാഡം ദിലീപിന്റെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍!
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് പുറത്ത് വരുന്നത്. ദിനം പ്രതി നിരവധി വാദപ്രതിവാദങ്ങളാണ് കോടതിയില്‍ അരങ്ങേറുന്നത്. ഇതിനിടെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴ്ച രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം കേസില്‍ തുടരന്വേഷണം വേണ്ടെന്നാണ് ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്. ഇനിയും അന്വേഷണം മുന്നോട്ട് പോകുകയാണെങ്കില്‍ തിരശ്ശീലയ്ക്ക് മറവിലൊളിച്ചിരിക്കുന്ന മാഡത്തിന്റെ മുഖം പുറത്താവുമെന്ന ഭയമാണ് ദിലീപിനെ കൊണ്ട് ഈ നെട്ടോട്ടമെല്ലാം ഓടിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. അപ്പോള്‍ അന്വേഷണം പോകുന്നത് ശരിയായ ദിശയിലാണെന്നും ദിലീപ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നുമാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്.
നടിയെ ആക്രമിച്ച കേസ് ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ തന്നെ മാഡത്തിന്റെ പേരും ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച് താന്‍ അകത്തായി എന്ന തരത്തില്‍ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയില്‍ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നല്‍കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ദിലീപിന്റെ വീട്ടിലേയ്ക്ക് മാഡം എത്തിയിരുന്നുവെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നുള്ള കാര്യം ഇതുവരെയും പുറത്തായിട്ടില്ല. മാഡം എന്നു പറയുന്നത് നടി ആണെന്നും ദിലീപിന് അത്രയ്ക്കും വേണ്ടപ്പെട്ട സ്ത്രീയാണെന്നും ഇവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ദിലീപ് ഈ പെടാപ്പാട് ഒക്കെ പെടുന്നതെന്നുമാണ് വിവരം.
അത് മാത്രമല്ല, ഈ സ്ത്രീയ്ക്ക് വേണ്ടി ദിലീപ് ഒരു കുറ്റവാളിയാകണമെങ്കില്‍ അല്ലെങ്കില്‍ ഒരു കൊലപാതകിയുടെ മുഖം മൂടിയണിയണമെങ്കില് അവരും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൂടുതലായി പുറത്താകേണ്ടതുണ്ട്. ദിലീപിന്റെ സ്വന്തം ബോസ് ആണോ അതോ ദിലീപിന് അത്രയേറെ വേണ്ടപ്പെട്ട സ്ത്രീയാണോ മാഡം എന്ന് കണ്ടെത്തണം.
അതേസമയം, കഴിഞ്ഞ ദിവസം ഒരാളെ തെളിവില്ലാതെ കൊല്ലേണ്ടത് എങ്ങനെയാണെന്ന് ദിലീപ് അനിയന് അനൂപിന് ക്ലാസ് കൊടുത്തതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഓഡിയോ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ തെളിവ് സഹിതം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ സംഭാഷണം താന്‍ ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘തന്റേത് ശാപ വാക്കെന്നാണ് ദിലീപ് പറയുന്നത്. ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ ഏത് രീതിയില്‍ കൊല്ലണമെന്നാണ് ദിലീപ് പറയുന്നത്. സഹോദരന് അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ഓഡിയോ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാത്തത് കൊണ്ടാണ് പറഞ്ഞത് ശാപ വാക്കുകളാണെന്ന് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളാണോയെന്ന് ഓഡിയോ പുറത്തുവരുമ്പോള്‍ മനസിലാകും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് ദിലീപ് വളര്‍ത്തുന്നത് ഗുണ്ടകളെയാണോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
