Malayalam
ദിലീപിന്റെ ഇന്നോവ കാറില്‍ നിന്നും കിട്ടുന്ന വരുമാനം പോകുന്നത് മറ്റൊരു താര കുടുംബത്തില്‍, ജയിലില്‍ ആയപ്പോള്‍ എല്ലാം തകിടം മറിഞ്ഞു, വെളിപ്പെടുത്തലുമായി സംവിധായകന്
ദിലീപിന്റെ ഇന്നോവ കാറില്‍ നിന്നും കിട്ടുന്ന വരുമാനം പോകുന്നത് മറ്റൊരു താര കുടുംബത്തില്‍, ജയിലില്‍ ആയപ്പോള്‍ എല്ലാം തകിടം മറിഞ്ഞു, വെളിപ്പെടുത്തലുമായി സംവിധായകന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ ദിലീപ് എന്ന താരത്തിന് സാധിച്ചു. ദീലിപിന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് പേജുകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്. മറ്റുള്ളവര്‍ക്ക് തന്നാലാകുന്ന എന്ന സഹായങ്ങളും ചെയ്യുന്ന താരം കൂടിയാണ് ദിലീപ്. നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.
നടന് ദിലീപുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന താരമാണ് കൊച്ചിന് ഹനീഫ . ഇപ്പോഴിതാ സംവിധായകന് ശാന്തിവിള ദിനേശിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെയൂട്യൂബ് ചാനലിലൂടെയാണ് താരങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഹനീഫയുടെ വിയോഗത്തിന് ശേഷം ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്.
പട്ടണം റഷീദിനെ കാണാന്‍ വേണ്ടി ഒരിക്കല്‍ എറണകുളത്ത് പോയിരുന്നു. എന്നാല്‍ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനില്‍ നിന്ന് ഒരു കാര്‍ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്. വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയില്‍വെ സ്റ്റേഷന് വരെ പോകാനായി ഒരു കാര്‍ ഏര്‍പ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറില്‍ കൊണ്ട് ചെന്ന് ഇരുത്തി. കാറില്‍ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിന് ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിന് ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ദിലീപ് ജയിലിലായിരുന്ന സമയത്ത് കാര്‍ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാര്‍ വീണ്ടും ശരിയാക്കായത്. അതിന്റെ പണവും ദിലീപ് ആയിരുന്നു നല് കിയിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞായി ആണ് ശാന്തി വിള ദിനേശ് പറയുന്നത്.
മലയാള സിനിമയേയും പ്രേക്ഷകരേയും ഒരുപാട് ഞെട്ടിച്ച വിയോഗമായിരുന്നു നടന് കൊച്ചിന് ഹനീഫയുടേത്. 2010 ഫെബ്രുവരി2 നായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. ഇന്നും ഏറെ വേദനയോടെയാണ് സഹപ്രവര്‍ത്തകരും ആരാധകരും കൊച്ചിന് ഹനീഫയുടെ വിയോഗത്തെ കുറിച്ച് ഓര്‍മ്മിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും നടന് കൈനിറയെ ആരാധകരുണ്ടായിരുന്നു. വേറിട്ട അവതരണ ശൈലിയായിരുന്നു കൊച്ചിന് ഹനീഫയെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്.
മിമിക്രിയിലൂടെയാണ് കൊച്ചിന് ഹനീഫ കരിയര്‍ ആരംഭിക്കുന്നത്. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. എന്നാല്‍ വില്ലന്‍ വേഷം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളില്‍ ഭഭ്രമാണെന്ന് നടന് തെളിയക്കുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കൊച്ചിന് ഹനീഫ. അഭിനേതാവ് എന്നതില്‍ ഉപരി സംവിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായ വാത്സല്യം സംവിധാനം ചെയ്തത് കൊച്ചിന് ഹനീഫയായിരുന്നു.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിലീപിനെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. 2012ല്‍ ക്യാന്‍സര്‍ എന്ന മഹാരോഗത്തിന് അടിമപ്പെടേണ്ടി വന്നപ്പോഴുണ്ടായ അവസ്ഥയെ കുറിച്ചാണ് കൊല്ലം തുളസി പറയുന്നത്. ‘അന്ന് ദിലീപാണ് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. അക്കാര്യത്തില്‍ ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ല. ഇത് ഞാന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ദിലീപ് എന്നെ നേരിട്ട് വിളിച്ച് എങ്ങനെയുണ്ട് എന്ന് ചോദിച്ചു’.
‘അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. നമ്മുടെ പടത്തില്‍ ഒരു ചെറിയ സംഭവമുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വേഷമാണ്. ചേട്ടന് തന്നെ അഭിനയിക്കണം. എന്നാലെ രസമാവത്തൂളളു’ എന്ന് ദിലീപ് എന്നോട് പറഞ്ഞു. ‘അങ്ങനെ ദിലീപ് എന്നെ വിളിച്ച് അഭിനയിപ്പിച്ചു. രണ്ട് മൂന്ന് ദിവസമേ ഷൂട്ടിംങ് ഉണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് തന്നു’, കൊല്ലം തുളസി പറയുന്നു.
‘എനിക്ക് അറിയാം ആ പ്രതിഫലം അഭിനയിച്ചതിന്റെ പ്രതിഫലമായിട്ടല്ല. എന്നെ സാമ്പത്തികമായി സഹായിച്ചതാണ്. മറ്റ് തരത്തില്‍ തന്നാല്‍ ഞാന്‍ വാങ്ങിക്കില്ല എന്ന് ദിലീപിന് അറിയാം. ഔദാര്യം സ്വീകരിക്കുന്ന ആളല്ല ഞാനെന്ന് അറിഞ്ഞതുകൊണ്ടാവണം പ്രതിഫലം തന്നത് ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഒരുപാട് മഹാമനസ്കതയും ദയാശീലവും കരുണയുമുളള ഒരാളാണ് ദിലീപ്’എന്നുമാണ് കൊല്ലം തുളസി പറഞ്ഞത്.
