Connect with us

ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെയും വീഴ്ത്താനൊരുങ്ങി പോലീസ്!, ആ തെളിവുകള്‍ കിട്ടി; ഇനി രണ്ടിനെയും തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം

Malayalam

ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെയും വീഴ്ത്താനൊരുങ്ങി പോലീസ്!, ആ തെളിവുകള്‍ കിട്ടി; ഇനി രണ്ടിനെയും തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം

ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെയും വീഴ്ത്താനൊരുങ്ങി പോലീസ്!, ആ തെളിവുകള്‍ കിട്ടി; ഇനി രണ്ടിനെയും തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ നിര്‍ണായക വവിരങ്ങളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടന്‍ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ഇതിലെ ആറാം പ്രതിയായ വിഐപിയിക്കും ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഈ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി വീണ്ടും എടുക്കും.

അതേസമയം, ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കുവാനും സാക്ഷികളെ സ്വാധീനിക്കുവാനും പ്രതികള്‍ വിദേശത്ത് ഗൂഢാലോചന നടത്തി എന്നുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. 2018 സെപ്റ്റംബര്‍ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതമായിരുന്നു ദിലീപിന്റെ വിദേശയാത്രകള്‍. ഈ കേസിലെ ദിലീപിന്റെ മുന്‍ കൂര്‍ ജാമ്യഹര്‍ജിയെ ക്രൈം ബ്രാഞ്ച് ശക്തമായി എതിര്‍ക്കും. മാത്രമല്ല, ആരാണ് വിഐപി എന്ന് കോടതിയെ അറിയിക്കുകയും ചെയ്യും. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

രണ്ട് തവണയും ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ദിലീപ് ഖത്തര്‍ യാത്ര നടത്തിയത്. ഈ സമയം ഖത്തറിലുള്ള മലയാളി വ്യവസായിയെ ദിലീപ് പലതവണ സന്ദര്‍ശിച്ചിരുന്നു. പ്രധാന സാക്ഷികളുടെ കൂറുമാറ്റവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വാഷിക്കും. ദിലീപിന് ജാമ്യം ലഭിച്ചതോടെ വിഐപി പരിവേഷമുള്ള ഒരാള്‍ ദിലീപിന്റെ വീട് സന്ദര്‍ശിച്ചതായി ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവ് 2017 നവംമ്പര്‍ 15 ന് വ്യവസായി ദിലീപിന്റെ വീട്ടിലെത്തി കൈമാറിയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

കൃത്യം നടന്ന 2017 ഫെബ്രുവരി 17 ന് ഈ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടെ കയ്യില്‍ നിന്ന് വ്യവസായുടെ കയ്യിലെത്തിച്ചത് ആരാണെന്നും കണ്ടെത്തെണ്ടതായിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി അനുസരിച്ച് ഈ ദൃശ്യങ്ങള്‍ അഭിഭാഷകനെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞുവെന്നാണ് വക്കീല്‍ പറയുന്നത്. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

അതേസമയം, വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വിഐപി താന്‍ അല്ലെന്ന് വ്യക്തിമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.

‘വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതില്‍ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി.’

അതേസമയം, ദിലീപിന്റെ വീട്ടില്‍ പോയ ദിവസം തനിക്ക് ഇപ്പോള്‍ ഓര്‍മയില്ലെന്ന് മെഹബൂബ് പറഞ്ഞു. ‘രേഖകള്‍ നോക്കി ആ ദിവസം കൃത്യമായി പറയാന്‍ സാധിക്കും. പൊലീസിന് മുന്നില്‍ സംശയം തോന്നുന്നവരുടെ ഫോട്ടോകള്‍ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാന്‍ തെറ്റുകാരന്‍ ആവണമെന്നുണ്ടോ. പൊലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണമായി സഹകരിക്കും’ എന്നാണ് മെഹബൂബ് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top