Malayalam
റെയിഡ് വിവരം നേരത്തെ അറിഞ്ഞ് ദിലീപും കാവ്യയും സ്ഥലം വിട്ടു!? പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി ക്രൈം ബ്രൈഞ്ച് ഉദ്യോഗസ്ഥര്‍, ദിലീപിന്റെ വക്കീല്‍ ഫിലിപ്പ് ടി വര്‍ഗീസും സ്ഥലത്തെത്തി!
റെയിഡ് വിവരം നേരത്തെ അറിഞ്ഞ് ദിലീപും കാവ്യയും സ്ഥലം വിട്ടു!? പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി ക്രൈം ബ്രൈഞ്ച് ഉദ്യോഗസ്ഥര്‍, ദിലീപിന്റെ വക്കീല്‍ ഫിലിപ്പ് ടി വര്‍ഗീസും സ്ഥലത്തെത്തി!
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന റെയ്ഡ് പുരോഗമിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് കേസിലെ പ്രതിയായ ദിലീപ് വസതിയിലുണ്ടായിരുന്നില്ല. ഗേറ്റിന് പുറത്ത് ഉദ്യോഗസ്ഥര്‍ ഏറെ നേരം കാത്തിരുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഗേറ്റിന് വെളിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മതില് ചാടിയാണ് അകത്ത് കടന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരന് അനൂപ് എന്നിവരും വീട്ടിലില്ല. അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗീസ് അല്‍പ്പം മുന്‍പ് വീട്ടിലെത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നോയെന്ന് സ്ഥിരീകരിക്കാനാവില്ല. കേസില്‍ അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍ കാര്യങ്ങള്‍ ദിലീപിന്റെ നില പരുങ്ങലിലാവും.
ഗൂഢാലോചന സമയത്ത് ദിലീപിനൊപ്പമുണ്ടായിട്ടുണ്ടെന്ന് സൂചനയുള്ള ഭാര്യ കാവ്യാ മാധവനും ഇപ്പോള്‍ ആലുവയിലെ വസതിയില്‍ ഇല്ല. കേസില്‍ കാവ്യയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പുതിയ സാഹചര്യത്തില്‍ ദിലീപിനെതിരായ ഉയര്‍ന്നിരിക്കുന്ന വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഗൂഢാലോചന സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാവും തീരുമാനിക്കുക.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടില്‍ പരിശോധനയ്ക്കെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍. തന്റെ ദേഹത്ത് കൈ വെച്ച സുദര്ശന് എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്ശന്, സന്ധ്യ, സോജന് എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.
ഇതിനിടെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കേസിന്റെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബാബുകുമാര്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മേലുദ്യോഗല്സഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്. ഡിലേ വന്നത് അതുകൊണ്ടാണ്. ആദ്യം കേസുമായി ബന്ധപ്പെട്ട് ഒരു ചാര്‍ജ് ഷീറ്റ്കോടതിയില് സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കൂടൂതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ വെളിച്ചത്ത് വരൂ എന്ന് കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.
പള്‍സര്‍ സുനി നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കാവ്യയുടെം ലക്ഷ്യയിലേയ്ക്ക് എത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അവിടെ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലേയ്ക്ക് ഈ ദൃശ്യങ്ങള്‍ എത്തിച്ചു എന്നാണ് അന്നത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം. അതുകൊണ്ടു തന്നെ അഭിഭാഷകന്റെ വീട് സെര്‍ച്ച് ചെയ്യുന്നതിന് വേണ്ടി ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി പിറ്റേ ദിവസം തന്നെഅുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വീട് സെര്‍ച്ച് ചെയ്യാനുള്ള സ്വാതന്ത്യം ലഭിച്ചിരുന്നില്ല. ഐജിയ്ക്കും മുകളിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇ്ത് വൈകിപ്പിച്ചത് എന്നാണ് ബാബുകുമാര്‍ പറയുന്നത്.
ഒരുപക്ഷേ അന്ന് വീട് പരിശോധിച്ചിരുന്നുവെങ്കില്‍ ഈ പെന്‍ഡ്രൈവ് കണ്ട് കിട്ടുമായിരുന്നു. എന്നാല്‍ എല്ലാത്തിനും ശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വീ്ടില്‍ പരിശോധന നടത്തിയത്. ഈ കാലയളവ് കൊണ്ട് തന്നെ ഈ പെന്‍ഡ്രൈവ് എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
