Connect with us

ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ ദിലീപോ…!?

Malayalam

ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ ദിലീപോ…!?

ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ ദിലീപോ…!?

ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയത് ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് എന്നാണ് ഫിയോക്കിന്റെ വിശദീകരണം. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്റെ പുതിയ തീരുമാനം.

ദുല്‍ഖര്‍ സല്‍മാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നാണ് ഫിയോക്കിന്റെ ആരോപണം. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണി ലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെയ് ഫാറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

നിര്‍മ്മാണക്കമ്പനി ഈ സിനിമ തീയേറ്ററുകള്‍ക്ക് നല്‍കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ ധാരണ വകവെക്കാതെയാണ് നിര്‍മ്മാണക്കമ്പനി സിനിമ ഓടിടിയ്ക്ക് നല്‍കുന്നത്. ജനുവരി 14ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാം എന്നായിരുന്നു എഗ്രിമെന്റ്. ഇതനുസരിച്ച് നേരത്തേ തന്നെ പോസ്റ്ററുകളും അച്ചടിച്ച് വെച്ചിരുന്നു. അങ്ങനെയിരിക്കെ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒടിടിയ്ക്ക് കൊടുത്തതെന്നും ഇത് ധാരണകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.

വിലക്ക് നിലവില്‍ വന്നു എന്നാണ് ഫിയോക്ക് ഭാരവാഹികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നടന്‍ ദിലീപാണ് ഫിയോക്ക് സംഘടനയുടെ പ്രസിഡന്റ്. തീയേറ്ററുടമകളുടെ സംയുക്തസംഘടനയായ ഫിയോക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ചേര്‍ന്നിരുന്നു ഈ യോഗത്തിലാണ് തീരുമാനം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച സിനിമയാണ് പോലീസ് കഥ പറയുന്ന സല്യൂട്ട് എന്ന ചിത്രം. സിനിമ ഈ മാസം 18ന് സോണി ലിവ് ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്.

റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫഹദ് ഫാസിലിന്റെ ചിത്രത്തിനും ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഒടിടി റിലീസുകളുടെ പശ്ചാത്തലത്തില്‍ ഫഹദ് ഫാസിലിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഫിയോക്ക് അറിയിക്കുകയായിരുന്നു. ഫഹദിനെ വിലക്കിയെന്ന വാര്‍ത്ത ശരിയല്ല, ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തര്‍ക്കമില്ലെന്നും ഫഹദിന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ഫഹദിനെ വിളിച്ച് വിശദീകരണം തേടിയെന്നുള്ളത് ശരിയാണെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങളാണ് നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനാണ് ഫഹദിനെ വിളിച്ചത്. രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന മറുപടി അദ്ദേഹം നല്‍കിയതായും സംഘടന ഭാരവാഹികള്‍ അറിയിച്ചു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായും ഇവര്‍ അറിയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top