Malayalam
ഭാഗ്യം കൂടാന്‍ ഗോപാലകൃഷ്ണന് ദിലീപായി.., വീണ്ടും പേര് മാറ്റിയതോടെ വെച്ചടി വെച്ചടി പണി തന്നെ! പിന്നെ പണ്ട് മന്ത്രവാദവും കൂടോത്രവും ഒക്കെ ചെയ്ത് കൂട്ടിയപ്പോള്‍ അത് തിരിച്ചടിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചു കാണില്ല!?
ഭാഗ്യം കൂടാന്‍ ഗോപാലകൃഷ്ണന് ദിലീപായി.., വീണ്ടും പേര് മാറ്റിയതോടെ വെച്ചടി വെച്ചടി പണി തന്നെ! പിന്നെ പണ്ട് മന്ത്രവാദവും കൂടോത്രവും ഒക്കെ ചെയ്ത് കൂട്ടിയപ്പോള്‍ അത് തിരിച്ചടിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചു കാണില്ല!?
പേരാണ് നമ്മെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി. സിനിമാ രംഗത്ത് ഒരു ഗുമ്മിന് വേണ്ടി പേര് മാറ്റുന്നവര്‍ ഏറെയാണ്. ചിലര്‍ സ്റ്റൈലിനു വേണ്ടി മാറ്റിയാല്‍ ചിലര്‍ ഭാഗ്യത്തിന് വേണ്ടിയാണ് പേരും പേരിലെ സ്പെല്ലിംഗുകളും മാറ്റുന്നത്. ഇത്തരത്തില്‍ പേര് മാറ്റിയ ഒരുപാട് മലയാളി താരങ്ങളുണ്ട്. എന്നാല്‍ പേര് മാറ്റിയതിന് പിന്നാലെ ഇപ്പോള്‍ സ്ഥിരം എയറില്‍ നില്ക്കുന്ന ദിലീപിന്റെ കാര്യമാണ് കഷ്ടം.
ഗോപാലകൃഷ്ണന് പത്മനാഭന് എന്ന ദിലീപായി മാറിയപ്പോള്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. മിമിക്രിയില്‍ നിന്ന് ബിഗ്സ്രീകിലേയ്ക്ക്.., അവിടെ നിന്നും നായകനിലേയ്ക്കും ജനപ്രിയ നായകനിലേയ്ക്കുമുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ കുറച്ച് കൂടെ ഭാഗ്യം വരട്ടെ എന്ന് കരുതി പേരിലെ സ്പെല്ലിംഗ് തന്നെ അങ്ങു മാറ്റി. ഡി ഐ എല്‍ ഈ ഈ പി എന്ന ദിലീപിനെ കുറച്ച് കൂടെ മോഡിഫൈ ചെയ്ത് ഡി ഐ എല്‍ ഐ ഈ ഈ പി ദിലീപ് എന്നാക്കി.
പിന്നീട് അങ്ങോട്ട് ദിലീപേട്ടന് ഫുള്‍ എയറിലാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ സമയം കിട്ടിയിട്ടില്ല. ഭാഗ്യം തേടി പോയി മുട്ടന്‍ പണി കിട്ടി എന്ന് പറഞ്ഞാ മതിയല്ലോ. എന്നാല്‍ ഇപ്പോള്‍ ഈ അനുഭവിക്കുന്നതെല്ലാം പണ്ട് ദിലീപ് പണികൊടുക്കാന്‍ വേണ്ടി കാണിട്ടു കൂട്ടിയതിന്റെയൊക്കെ ആഫ്റ്റര്‍ എഫെക്ട് ആണെന്നാണ് പൊതുവെയുള്ള സംസാരം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിലീപിന് ചാത്തന്‍സേവയും മന്ത്രവാദവും കൂടോത്രവുമൊക്കെ ഉണ്ടെന്നുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോറുട്ടുകള് സോഷ്യല്‍ മീഡിയയില്‍ കറങ്ങിത്തിരിഞ്ഞ് നടന്നിരുന്നു. അന്ന് ഒരാള്‍ തകര്‍ന്നു പോകാനും സ്വയം നല്ലതിനും വേണ്ടി നേരെ അല്ലാത്ത മാര്‍ഗ്ഗത്തില്‍ ചെയ്തതൊക്കെ തിരിച്ചടിക്കുന്നതാകാനും സാധ്യതയുണ്ട്. ഇനി അതെല്ലാം മാറാന്‍ വേണ്ടിയായിരിക്കുമോ ഇപ്പോള്‍ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ കയറിയിറങ്ങി നടക്കുന്നത്!?
കഴിഞ്ഞ ദിവസമായിരുന്നു മണിച്ചിത്രത്താഴിലെ സണ്ണി നടത്തിയതു പോലെ ഒരു നീണ്ട തീര്‍ത്ഥാടനം നടത്തിയത്. സകല പാപവും ഏറ്റു പറയാനാണ് ദിലീപിന്റെ തീര്‍ത്ഥാടനം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ‘ജനപ്രിയ’ നായകനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.
12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.
മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ദിലീപ് വീണ്ടും ജയിലിലാകുമോ ഇല്ലയോ എന്നുള്ള കാര്യങ്ങളെല്ലാം തന്നെ കണ്ട് അറിയേണ്ടിയിരിക്കുന്നു.
