Malayalam
കടം കാരണം ദിലീപ് വസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകള്‍…, മലയാളി താരം കോടികള്‍ മുടക്കി വസ്തു വാങ്ങിയെന്നും കണ്ടെത്തല്‍; ദിലീപിനെ വിടാതെ സോഷ്യല്‍ മീഡിയ; വീണ്ടും ‘ദിലീപ്’ വാര്‍ത്തകള്‍ ചൂടുപിടിക്കുന്നു
കടം കാരണം ദിലീപ് വസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകള്‍…, മലയാളി താരം കോടികള്‍ മുടക്കി വസ്തു വാങ്ങിയെന്നും കണ്ടെത്തല്‍; ദിലീപിനെ വിടാതെ സോഷ്യല്‍ മീഡിയ; വീണ്ടും ‘ദിലീപ്’ വാര്‍ത്തകള്‍ ചൂടുപിടിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ദിലീപിന് അനുകൂലമായുള്ള വിധിയാണ് എത്തിയത്. ദിലീപിന്റെ അഭിഭാഷകര്‍ അത്രത്തോളം കഠിനമായ വാദപ്രതിവാദങ്ങള്‍ തന്നെയായിരുന്നു കോടതിയില്‍ നടത്തിയത്. ദിലീപിന് ആദ്യം ജാമ്യം ലഭിച്ചതു മുതല്‍ രമന്‍പ്പിള്ള വക്കിലും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ദിലീപ് കേസ് നടത്തി മുടിയാറായി…കടം കാരണം ദിലീപ് വസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തുടക്കത്തില്‍ ഒരു വാദത്തിന് വേണ്ടി രാമന്‍പ്പിള്ള വക്കീല്‍ കോട്ടിടതു മുതല്‍ തന്നെ രാമന്‍പ്പളള വക്കീല്‍ ലക്ഷങ്ങളാണ് ദിലീപില്‍ നിന്നും കൈപ്പറ്റിയിരിക്കുതെന്നും വാര്‍ത്തകളുണ്ട്.
മുമ്പും ഇത്തരത്തിലൊരു വര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ദിലീപിന്റെ കോടികള്‍ വിലമതിക്കുന്ന ഒരു വസ്തു മറ്റൊരു സിനിമാ താരം വാങ്ങെയെന്നും വിവരമുണ്ട്. എന്നാല്‍ ഈ താരം ആരാണെന്ന് ഇതുവരെയും സോഷ്യല്‍ മീഡിയ പറയുന്നില്ല. ആരായാലും ഈ സാഹചര്യത്തില്‍ ദിലീപിനെ സഹായിച്ചതിന് അതിനുള്ള നന്ദിയും ചിലര്‍ കൊടുക്കുന്നുണ്ട്.
മലായളികള്‍ക്ക് അറിയാം…, ദിലീപ് എന്നൊരു നടനേക്കാളുപരി നല്ലൊരു ബിസ്‌നസുകാരന്‍ തന്നെയാണ്. ബിസിനസിലേയ്ക്ക് വസ്തു വിറ്റ് കാശാക്കാക്കുന്നത് പുതു കാഴ്ചയിലല്ല. എന്നാല്‍ വന്ന് വന്ന് ദിലീപിന് ഒരു വസ്തു പോലും സമാധാനപരമായി വില്‍ക്കാന്‍ പറ്റാത്ത അവസ്ഥിയിലായി. ഒരുപക്ഷേ.., വസ്തു വിറ്റു എങ്കില്‍ അത് മറ്റ് ആവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ആയിരിക്കാം എന്നും ആനുമാനിക്കാവുന്നതാണ്. എന്നാല്‍ ഇവിടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഇ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം നാളെ ലഭിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. അടുത്തയാഴ്ചയോടെയായിരിക്കും ചോദ്യം ചെയ്യല്‍. സുപ്രധാന വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. കേസില്‍ ഇത് നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റിയിട്ടുണ്ട്. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം.
അതേസമയം ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നില നില്‍ക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹര്‍ജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
