Malayalam
ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ്; നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ വ്യവസായിയ്ക്ക് 50ലക്ഷം വാഗ്ദാനം ചെയ്തു
ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ്; നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ വ്യവസായിയ്ക്ക് 50ലക്ഷം വാഗ്ദാനം ചെയ്തു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ആലുവാക്കാരന് വ്യവസായി സലീമിന് 50ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് പ്രോസിക്യൂഷന്.
ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിന് പിന്നില്‍. ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷി ഉണ്ടെന്ന പ്രത്യേകതയുളള കേസാണിത്. കുറ്റം തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി തന്നെ ധാരാളം. ബാലചന്ദ്രകുമാര്‍ നിയമപ്രകാരം വിശ്വാസ്യതയുളള സാക്ഷിയാണ്. പറഞ്ഞത് സാധൂകരിക്കുന്ന ഓഡിയോയും നല്‍കിയിട്ടുണ്ട്.
മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. നല്ല പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകും. അപായപ്പെടുത്താന്‍ തീരുമാനമെടുത്തു എന്നത് വ്യക്തമാണ്. ഓഡിയോ ക്ലിപ്പ് അടക്കം നേരിട്ടുളള തെളിവുകള്‍ ഉണ്ട്.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ സംഭാഷണങ്ങളും തെളിവാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ദിലീപ് സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ്. കൃത്യമായ ആസൂത്രണത്തോടെ ബുദ്ധിപരമായി ലക്ഷ്യം കണ്ടു. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ തന്ത്രവുമൊരുക്കി. ഐ.പി.സി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. ദിലീപ് മുന്‍കൂര്‍ജാമ്യത്തിന് അനര്‍ഹനെന്നും പ്രോസിക്യൂഷന് വാദിച്ചു.
