Malayalam
ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ദിലീപിന്റെ പേര് മാത്രം.., സഹോദരന്റെയോ സഹോദരി ഭര്‍ത്താവിന്റെയോ പേരില്ല; ദിലീപിന് സ്വന്തം കാര്യം മാത്രമെന്ന് സോഷ്യല്‍ മീഡിയ
ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ദിലീപിന്റെ പേര് മാത്രം.., സഹോദരന്റെയോ സഹോദരി ഭര്‍ത്താവിന്റെയോ പേരില്ല; ദിലീപിന് സ്വന്തം കാര്യം മാത്രമെന്ന് സോഷ്യല്‍ മീഡിയ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. അതിനിടെ കേസ് അട്ടിമറിക്കാന്‍ വേണ്ടി നടന്‍ ദിലീപ് വന്‍തുക മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.
എന്നാല്‍ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ദിലീപിന്റെ പേര്് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് മാത്രം പേര് നല്‍കുകയായിരുന്നു. അതില്‍ സഹോദരന്‍ അനൂപിന്റെ പേരോ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പേരോ സുഹൃത്തിന്റേ പേരോ ഉള്‍പ്പെടുത്താന്‍ ദിലീപ് തയ്യാറായിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്നെ തെറ്റാണ്. വധശ്രമമോ ഗൂഢാലോചനയോ ഒന്നുമം നടന്നിട്ടില്ല. അതെല്ലാം തെറ്റാണ് എന്നായിരുന്നു ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദിലീപിനെതിരെ എഫ്ഐആര്‍ ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ തന്നെ ദിലീപ് ജാമ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ദീലിപിനെ അറസ്റ്റ് ചെയ്യില്ല.
എന്നാല്‍ കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തുവരുമെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപടക്കം ആറു പേര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകള്‍ കൈവശമുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടിനെക്കുറിച്ചും മറ്റും അന്വേഷിച്ചതിന്റെ തെളിവുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. കേസിലെ പ്രതി പള്‍സര്‍ സുനിയടക്കം പുറത്തിറങ്ങിയാല്‍ വക വരുത്തും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍ വച്ച് സഹോദരന്‍ അടക്കമുള്ളവരോട് ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും, എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണ’മെന്നും പറഞ്ഞിട്ടുണ്ട്.
സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. സാക്ഷി സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങളുമുണ്ട്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകളും. ദിലിപിന്റെ ഭാര്യയുടെയടക്കം ശബ്ദമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി താന്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപ് അതിനു തെളിവ് നല്‍കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
