Malayalam
മാഡം മോഹന്‍ലാല്‍ ചിത്രത്തിലെ ‘റോസി’ എന്ന വാര്‍ത്തകള്‍; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്ത
മാഡം മോഹന്‍ലാല്‍ ചിത്രത്തിലെ ‘റോസി’ എന്ന വാര്‍ത്തകള്‍; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്ത
നടി ആക്രമിക്കപ്പെട്ട കേസിലെ സ്ത്രീ സാന്നിധ്യം ആരാണെന്ന് തിരിച്ചറിയാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും എല്ലാ മലയാളികള്‍ക്കും ഉണ്ട്. ദിനം പ്രതി ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ പുറത്തെത്താറുമുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ ഇത് ആരാണെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും തന്നെ കഴിയില്ല. അതുകൊണ്ടു തന്നെ സ്ഥിരീകരണമില്ലാത്ത വാര്‍ത്തകളാണ് പുറത്തെത്തുന്നത് ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നുള്ള കാര്യവും അറിയില്ല.
എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത വലിയ തോതില്‍ ശ്രദ്ധ നേടുന്നുണ്ട്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി മോഹന്‍ലാല്‍ സിനിമയിലെ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണെന്നാണ് പ്രചരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മാഡത്തെ ബാഗളൂരുവില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ രംഗത്തെത്തിയ പല്ലിശ്ശേരി തന്നെയാണ് ഇപ്പോള്‍ ഈ വിവരവും പങ്കുവെച്ചിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ലെന്നും തനിക്ക് കിട്ടിയ ഒരു വാര്‍ത്തയാണ് ഇതെന്നും ഇതില്‍ എത്ര സത്യമുണ്ടെന്നും മാഡം അറസ്റ്റിലായോ എന്നും കണ്ടു പിടിക്കേണ്ടത് ദിലീപും അദ്ദേഹത്തിന്റെ വക്കീലാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. മാഡത്തെ രഹസ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും പല്ലിശ്ശേരി പറയുന്നു. യഥാര്‍ത്ഥ മാഡമാണ് അറസ്റ്റിലായതെങ്കില്‍ അത് ഈ കേസിന്റെ മുന്നോട്ടുള്ള വിജയത്തിന് പച്ചകൊടിയാണെന്നും പല്ലിശ്ശേരി പറയുന്നു.
അതേസമയം, ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ചലച്ചിത്ര നടന് ദിലീപ് ആലുവ കോടതിയില്‍ ഹാജരായിരുന്നു. മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാനാണ് ദിലീപ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. അനുജന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും ജാമ്യമെടുത്തു. പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള എല്ലാ വഴികളും ദിലീപ് പയറ്റുന്നുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സഹോദരന് അനൂപിനും സഹോദരീ ഭര്‍ത്താവിനും ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അല്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ ഭാഗമായാണ് ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളും കോടതിയില്‍ എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതെ നേരിട്ട് കോടതിയില്‍ ഹാജരാകാനാണ് തീരുമാനിച്ചത്. മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉപാധികളില്‍ പ്രധാനപ്പെട്ടത് അന്വേഷണവുമായി സഹകരിക്കണം എന്നുള്ളതായിരുന്നു. ഉപാധികളില്‍ ഏതെങ്കിലും ഒന്നില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനും മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനും പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.
